കുടുംബത്തിലെ അഞ്ച് പേർ മരിച്ചെന്ന് വ്യാജ വാർത്ത; രണ്ടുപേർ അറസ്റ്റില്‍

ദുബായ്- യു.എ.ഇയിൽ കോവിഡ് ബാധിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചെന്ന  വ്യാജവാർത്ത പ്രചരിപ്പിച്ച രണ്ടുപേർ അറസ്റ്റില്‍. രാജ്യത്തെ  പ്രമുഖ ടെലിവിഷൻ ചാനലായ അബുദാബി സ്പോർട്സില്‍ വന്ന റിപ്പോർട്ടിനെതുടർന്ന് ചാനലിൽ പ്രവർത്തിച്ചിരുന്ന രണ്ട് പേരാണ് പിടിയിലായത്.

റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് പോലീസും പ്രോസിക്യൂഷനും വെളിപ്പെടുത്തി. വാർത്ത നൽകാനിടയായ സാഹചര്യവും യഥാർത്ഥ ലക്ഷ്യവും ആരൊക്കെ ഇതിൽ പങ്കാളികളായെന്നും സംബന്ധിച്ച കൂടുതൽ അന്വേഷണം നടക്കുകയാണ്.

രാജ്യത്ത് കോവിഡിനെകുറിച്ച് വ്യാജവിവരങ്ങൾ പങ്കിടുന്നത് കുറ്റകരമാണെന്നും  കർശന നടപടിയെടുക്കുമെന്നും അധികൃതർ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Latest News