കുവൈത്തില്‍ കോവിഡ് ബാധ 571, രോഗമുക്തരായത് 537 പേര്‍

കുവൈത്ത് സിറ്റി- കുവൈത്തില്‍ കഴിഞ്ഞ ദിവസം 571 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായും 537 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം. രണ്ട് പേര്‍ മരിച്ചു. ഇതോടെ,രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 80,528 ആയി. 72,307 പേരാണ് ഇതിനകം രോഗമുക്തി നേടിയത്.  515 പേരാണ് ഇതിനകം മഹാമാരിക്ക് കീഴടങ്ങിയത്. 7,706 ആക്ടീവ് കേസുകളില്‍ 97 പേര്‍ ഗുരുതരാവസ്ഥയിലാണ്. കഴിഞ്ഞ ദിവസം 2,443 ടെസ്റ്റുകള്‍ ഉള്‍പ്പെടെ 587,567 പരിശോധനകള്‍ നടന്നു.

 

Latest News