ഹിബയുടെ വര: വർണങ്ങളുടെ വസന്തശോഭ

വരകളിലും വർണങ്ങളിലും മാത്രമല്ല, കരകൗശലങ്ങളിലും ശിൽപവേലകളിലും തന്റെ മിടുക്ക് തെളിയിച്ച കലാകാരിയാണ് ജിദ്ദ അൽമവാരിദ് സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി ഹിബ. ബാല്യം തൊട്ടേ കലയിൽ തൽപരയായ ഹിബ, വിവിധ മാധ്യമങ്ങളിൽ തന്റെ പാടവം തെളിയിച്ചു. നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള ഹിബ, കാർഡ് ബോർഡ് ക്രാഫ്റ്റ്, വാട്ടർ കളർ ആർട്ട്, പെൻസിൽ ഡ്രോയിംഗ്, മൈക്രോ ആർട്ട്, കോഫി പെയിന്റിംഗ്, പേപ്പർ കട്ടിംഗ്, അറബിക് കാലിഗ്രഫി, മോണോ കളർപെൻസിൽ ആർട്ട്, ഹെന്നാ ആർട്ട്, കാൻവാസ് പെയിന്റിംഗ് എന്നീ സങ്കേതങ്ങളിലെല്ലാം വൈഭവം തെളിയിച്ചു. 


ഈ രംഗത്ത് കൂടുതൽ പഠനം നടത്താനും ഭാവിയിൽ തന്റെ രചനകളുടെ വിപുലമായ ഒരു പ്രദർശനം സംഘടിപ്പിക്കാനുള്ള ആലോചനയിലുമാണ് മലപ്പുറം തിരൂർ സ്വദേശിയായ ഹിബ. നൃത്തം, ഫോട്ടോഗ്രഫി, ബാഡ്മിന്റൺ എന്നിവയിലും തൽപരയാണ്.
ബാപ്പ മൊയ്തീനും ഉമ്മ ഫൗസിയയും മൂത്ത മൂന്ന് സഹോദരങ്ങളും ഹിബക്ക് ഉറച്ച പിന്തുണയുമായി ഒപ്പമുണ്ട്.                  -എം

Latest News