ദുബായ്- സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് യു.എ.ഇയില്‍ രജിസ്റ്റര്‍ ചെയ്ത കപ്പല്‍ ഇറാന്‍ പിടികൂടി. ജീവനക്കാരെ തടവിലാക്കിയതായും ഇറാന്‍ വിദേശ മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക ടെലവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
കപ്പല്‍ പിടികൂടിയ ദിവസം തന്നെ രണ്ട് ഇറാന്‍ മീന്‍പിടിത്തക്കാരെ യു.എ.ഇ തീരസംരക്ഷണ സേന വെടിവെച്ചുകൊന്നതായി ഇറാന്‍ വെളിപ്പെടുത്തിയിരുന്നു.
ഇറാന്‍ മത്സ്യബന്ധന ബോട്ട് യു.എ.ഇ വിട്ടയച്ചതായും മൃതദേഹങ്ങള്‍ കൈമാറുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്നും ഇറാന്‍ വിദേശമന്ത്രാലയം പറഞ്ഞു.
സമുദ്രാതിര്‍ത്തി ലംഘിച്ച് എട്ട് മത്സ്യബന്ധന ബോട്ടുകള്‍ തീരസംരക്ഷണ സേന തടഞ്ഞതായി യു.എ.ഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തിരുന്നു.