അബുദാബി- ഇസ്രയേലിലെ യു.എ.ഇ എംബസി ടെല്‍ അവീവിലായിരിക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ.അന്‍വര്‍ ഗര്‍ഗാഷ് അറിയിച്ചു. യു.എ.ഇയും ഇസ്രയേലും തമ്മില്‍ സമാധാന ഉടമ്പടിയിലെത്തിയതിനെ തുടര്‍ന്നാണ് യു.എ.ഇ സ്ഥാനപതി കാര്യാലയം സ്ഥാപിക്കുന്നത്.
യു.എ.ഇ സന്ദര്‍ശിച്ച ഇസ്രയേലിന്റെ മൊസാദ് മേധാവി യോസി കോഹനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശെയ്ഖ് തഹ്്‌നൗന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ കഴിഞ്ഞദിവസം സ്വീകരിച്ചിരുന്നു. കോഹന്‍ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം ബിന്‍ പ്രശംസിച്ചു.
വിവിധ രാജ്യളുടെ നയതന്ത്രകാര്യാലയങ്ങള്‍ ജറൂസലമില്‍ സ്ഥാപിക്കണമെന്നാണ് ഇസ്രായില്‍ നിലപാട്. എന്നാല്‍ ഫലസ്തീന്‍ ഇതിനെ എതിര്‍ക്കുന്നു.






