മനാമ- കോവിഡ് വ്യാപനം വിട്ടുമാറാത്ത സാഹചര്യത്തില്‍ അടുത്ത മാസം ആറ് മുതല്‍ അധ്യയന വര്‍ഷം ആരംഭിക്കാനുള്ള തീരുമാനം താല്‍ക്കാലികമായി ബഹ്‌റൈന്‍ മരവിപ്പിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
നേരത്തെ, സ്‌കൂളുകളില്‍ സെപ്തംബര്‍ ആറ് മുതല്‍ അധ്യാപകരും മറ്റ് ജീവനക്കാരും ജോലിക്ക് എത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു. സെപ്തംബര്‍ 16 മുതല്‍ വിദ്യാര്‍ഥികളോടും എത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു.