Sorry, you need to enable JavaScript to visit this website.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാമ്പ് ആരംഭിച്ചു

ചെന്നൈ - പതിമൂന്നാമത് ഐ.പി.എല്ലിനായി യു.എ.ഇയിലേക്ക് പുറപ്പെടും മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ആറു ദിവസത്തെ ക്യാമ്പ് ആരംഭിച്ചു. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി, സുരേഷ് റയ്‌ന, ദീപക് ചഹര്‍, പിയൂഷ് ചൗള, കേദാര്‍ ജാദവ് തുടങ്ങിയ പ്രമുഖ കളിക്കാര്‍ ചെന്നൈയിലെത്തി. ചെപ്പോക്കിലെ എം.എ ചിദംബരം സ്‌റ്റേഡിയത്തിലായിരിക്കും പരിശീലന ക്യാമ്പ്. ഫിറ്റ്‌നസ് ട്രയ്‌നിംഗിനായിരിക്കും മുന്‍ഗണന നല്‍കുക. ബൗളിംഗ് കോച്ച് എല്‍. ബാലാജി ക്യാമ്പിന് നേതൃത്വം നല്‍കും.
16 ഇന്ത്യന്‍ കളിക്കാരാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിലുള്ളത്. ഇതില്‍ പതിമൂന്നോ പതിനാലോ പേര്‍ ചെന്നൈയിലെത്തിക്കഴിഞ്ഞുവെന്ന് ഒരു ടീം ഒഫിഷ്യല്‍ അറിയിച്ചു. എല്ലാവരും കൊറോണ പരിശോധന കഴിഞ്ഞാണ് എത്തിയത്. 21 നാണ് സംഘം യു.എ.ഇയിലേക്ക് തിരിക്കുക. അതിന് മുമ്പ് 72 മണിക്കൂറിനിടയിലായിരിക്കും അടുത്ത പരിശോധന. രവീന്ദ്ര ജദേജ വ്യക്തിപരമായ കാരണങ്ങളാല്‍ ക്യാമ്പില്‍ പങ്കെടുക്കില്ല. യു.എ.ഇയിലേക്ക് തിരിക്കും മുമ്പ് ടീമിനൊപ്പം ചേരും.
ചെന്നൈ മൂന്നു തവണ ഐ.പി.എല്‍ കിരീടം നേടിയിട്ടുണ്ട്.  
ഐ.പി.എല്ലിനായി ആദ്യം ഒരുങ്ങിയ ടീം ചെന്നൈയായിരുന്നു. മാര്‍ച്ച് രണ്ട് മുതല്‍ അവര്‍ ചെന്നൈയില്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. മാര്‍ച്ച് 29 ന് ടൂര്‍ണമെന്റ് ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ കൊറോണ പടര്‍ന്നതോടെ ടൂര്‍ണമെന്റ് അനിശ്ചിതമായി നീട്ടി. യു.എ.ഇയില്‍ ടൂര്‍ണമെന്റ് പ്രഖ്യാപിച്ചതോടെ ആദ്യം പുറപ്പെടാനൊരുങ്ങിയതും ചെന്നൈ തന്നെ. എന്നാല്‍ ഈ മാസം 20 നു ശേഷമേ ടീമുകള്‍ യു.എ.ഇയിലെത്താവൂ എന്ന് ബി.സി.സി.ഐ നിര്‍ദേശിച്ചതോടെയാണ് ചെന്നൈയില്‍ ക്യാ്മ്പ് സംഘടിപ്പിച്ചത്.
മാര്‍ച്ചിലെ ചെന്നൈ ക്യാമ്പ് കാണാന്‍ ആയിരങ്ങള്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു. എന്നാല്‍ ഇത്തവണ കാണികളെ പ്രവേശിപ്പിക്കില്ല. തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രത്യേകാനുമതിയോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.


-
 

Latest News