ധോണിക്കു പിന്നാലെ റയ്‌നയും വിടവാങ്ങി

ചെന്നൈ - പ്രിയപ്പെട്ട നായകന്‍ എം.എസ് ധോണിക്കു പിന്നാലെ സുരേഷ് റയ്‌നയും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങി. താങ്കള്‍ക്കൊപ്പം കളിക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും വിരമിക്കലില്‍ ഒപ്പം ചേരുന്നുവെന്നും റയ്‌ന പ്രഖ്യാപിച്ചു. ധോണിയും റയ്‌നയും ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കളിക്കാനൊരുങ്ങുകയാണ്. 2011 ല്‍ ധോണിയുടെ നേതൃത്വത്തില്‍ ലോകകപ്പ് നേടിയ ടീമിലെ അംഗമാണ് റയ്‌ന. 18 ടെസ്റ്റും 226 ഏകദിനങ്ങളും 78 ട്വന്റി20 കളും കളിച്ചിട്ടുണ്ട്.

 

Latest News