Sorry, you need to enable JavaScript to visit this website.

അസ്തമിച്ചുവോ, മെസ്സി യുഗം?

ലിസ്ബണ്‍ - ഹൃദയഭേദകമായ നിരവധി തോല്‍വികള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് ലിയണല്‍ മെസ്സിക്ക്, ഏറെയും അര്‍ജന്റീനാ ജഴ്‌സിയില്‍. ബാഴ്‌സലോണയില്‍ തന്റെ കാലഘട്ടത്തിലെ ഏറ്റവും കനത്ത തോല്‍വി അതിജീവിക്കാന്‍ മെസ്സിക്കു സാധിക്കുമോ? മുപ്പത്തിമൂന്നിലെത്തിയ മെസ്സിക്ക് ഇനിയൊരു ലോകകപ്പും ചാമ്പ്യന്‍സ് ലീഗും ഒരുപാട് അകലെയാണ്. ബാഴ്‌സലോണയിലെ കരാറും അടുത്ത വര്‍ഷത്തോടെ അവസാനിക്കുകയാണ്. കുട്ടിക്കാലം മുതല്‍ മെസ്സി കളിക്കുന്ന ടീമാണ് ബാഴ്‌സലോണ. അടുത്ത വര്‍ഷം അര്‍ജന്റീനക്കാരന്‍ മറ്റൊരു ടീമിന്റെ ജഴ്‌സിയിടുമോ?
2015 ലാണ് അവസാനം മെസ്സി ചാമ്പ്യന്‍സ് ലീഗ് ഉയര്‍ത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷം റോമയോടും ലിവര്‍പൂളിനോടും അവര്‍ തോറ്റത് അവിശ്വസനീയ രീതിയിലാണ്. ആദ്യ പകുതിയില്‍ മാത്രം ഇത്തവണ ടീം നാലു ഗോള്‍ വഴങ്ങി. 1994 ലെ ചാമ്പ്യന്‍സ് ലീഗില്‍ എ.സി മിലാനില്‍ നിന്നേറ്റ 0-4 തോല്‍വിയാണ് യോഹാന്‍ ക്രയ്ഫിന്റെ ബാഴ്‌സലോണ കോച്ചിംഗ് കരിയറിന് അന്ത്യം കുറിച്ചത്. 2009 മുതല്‍ 2015 വരെ യൂറോപ്യന്‍ ഫുട്‌ബോളിലെ ഏറ്റവും സ്‌നേഹിക്കപ്പെട്ട ടീമിന്റെ അന്ത്യമൊരുക്കും ബയേണിനോടുള്ള കനത്ത തോല്‍വി.

 

Latest News