കുവൈത്ത് ധനമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

കുവൈത്ത് സിറ്റി- കുവൈത്ത് ധനമന്ത്രി ബറക് അല്‍ശിതാനെതിരെ  വന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ 12 എം.പിമാര്‍ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത്.
മന്തിമാര്‍ ഉള്‍പ്പെടെ 32 അംഗങ്ങളുടെ പിന്തുണയോടെയാണ് ധനമന്ത്രി ബറക് അല്‍ശിതന്‍ വിശ്വാസം തെളിയിച്ചത്. പാര്‍ലമെന്റില്‍ ലഭിച്ച പിന്തുണ രാജ്യത്തിന്റെ സാമ്പത്തിക വികസന നീക്കങ്ങള്‍ക്ക് കരുത്തു പകരുന്നതായും മന്ത്രി പറഞ്ഞു.

 

Latest News