വനിതാ ലോകകപ്പിനെ കുറിച്ച് ഡോകുമെന്ററി

ദുബായ് - കഴിഞ്ഞ വനിതാ ട്വന്റി20 ലോകകപ്പിനെക്കുറിച്ച് സ്ട്രീമിംഗ് സര്‍വീസായ നെറ്റ്ഫഌക്‌സുമായി ചേര്‍ന്ന് ഐ.സി.സി ഡോകുമെന്ററി പുറത്തിറക്കി. ഇന്ത്യയെ ഫൈനലില്‍ തോല്‍പിച്ച് ഓസ്‌ട്രേലിയ ചാമ്പ്യന്മാരായ ടൂര്‍ണമെന്റ് വന്‍ ജനപങ്കാളിത്തം കൊണ്ട് റെക്കോര്‍ഡിട്ടിരുന്നു. ഇന്റര്‍നാഷനല്‍ വനിതാ ദിനത്തില്‍ നടന്ന ഫൈനല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 86,174 പേര്‍ വീക്ഷിച്ചു. അവസാനമായി നടന്ന വനിതാ ഇന്റര്‍നാഷനല്‍ മത്സരവും അതു തന്നെയായിരുന്നു. ബിയോണ്ട് ദ ബൗണ്ടറി എന്നാണ് ഡോകുമെന്ററിയുടെ പേര്.
ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളെ കേന്ദ്രീകരിച്ചാണ് ഡോകുമെന്ററി ചിത്രീകരിക്കുന്നത്. അരങ്ങേറ്റക്കാരായ തായ്‌ലന്റിന്റെ യാത്രയും പ്രതിപാദിക്കുന്നു.

Latest News