Sorry, you need to enable JavaScript to visit this website.

നര്‍സാരി ബ്ലാസ്‌റ്റേഴ്‌സ് വിട്ട് ഹൈദരാബാദില്‍

ഹൈദരാബാദ് - കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പരിചയസമ്പന്നനായ വിംഗര്‍ ഹോളിചരണ്‍ നര്‍സാരി അടുത്ത ഐ.എസ്.എല്‍ സീസണില്‍ ഹൈദരാബാദ് എഫ്.സിക്കു കളിക്കും. രണ്ടു വര്‍ഷത്തേക്ക് ഇരുപത്താറുകാരന്‍ കരാറൊപ്പിട്ടു. മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സുബ്രതൊ പോളിനെയും ഹൈദരാബാദ് ടീമിലെടുത്തിട്ടുണ്ട്.
ഐ.എസ്.എല്ലില്‍ നര്‍സാരി കളിക്കുന്ന അഞ്ചാമത്തെ ടീമായിരിക്കും ഹൈദരാബാദ്. ഇതുവരെ 59 ഐ.എസ്.എല്‍ മത്സരങ്ങള്‍ കളിച്ചു. അസമിലെ കൊക്രാജാര്‍ സ്വദേശിയായ നര്‍സാരി 2010 ല്‍ ഇന്ത്യയുടെ യൂത്ത് ടീം ഇന്ത്യന്‍ ആരോസിലാണ് കളി തുടങ്ങിയത്. 2013 മുതല്‍ മൂന്ന് സീസണ്‍ ഡെംപൊ ഗോവയുടെ ജഴ്‌സിയിട്ടു. ഇതേ സമയത്തു തന്നെ ഐ.എസ്.എല്ലില്‍ എഫ്.സി ഗോവക്കും നോര്‍ത്ഈസ്റ്റ് യുനൈറ്റഡിനും കളിച്ചു. 2016 ല്‍ നോര്‍ത്ഈസ്റ്റിന്റെ സ്ഥിരം കളിക്കാരനായി. അടുത്ത വര്‍ഷം ഐ-ലീഗില്‍ ശിവജിയന്‍സ് എഫ്.സിയില്‍ ചേര്‍ന്നു. 2018 ലാണ് കേരളാ ബ്ലാസ്റ്റേഴ്‌സിലെത്തിയത്. 2019-20 സീസണില്‍ കോച്ച് എലെക്കൊ ഷറ്റോരി വിശ്വാസമര്‍പ്പിച്ച കളിക്കാരിലൊരാളായിരുന്നു നര്‍സാരി.
ഇന്ത്യയുടെ യൂത്ത് ടീം മുതല്‍ സീനിയര്‍ ടീമില്‍ വരെ കളിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു.
 

Latest News