Sorry, you need to enable JavaScript to visit this website.
Sunday , September   27, 2020
Sunday , September   27, 2020

വിലക്ക് കഴിഞ്ഞ് ശാഖിബ് ശ്രീലങ്കക്കെതിരെ കളിക്കും

ധാക്ക - വാതുവെപ്പുകാര്‍ സമീപിച്ച കാര്യം അധികൃതരെ അറിയിക്കാതിരുന്നതിന് ഒരു വര്‍ഷമായി വിലക്കനുഭവിക്കുന്ന മുന്‍ ബംഗ്ലാദേശ് നായകന്‍ ശാഖിബുല്‍ ഹസന്‍ ശ്രീലങ്കക്കെതിരായ പരമ്പരയില്‍ തിരിച്ചെത്തിയേക്കും. ഒക്ടോബര്‍ 29 നാണ് ശാഖിബിന്റെ വിലക്ക് അവസാനിക്കുക. ഒക്ടോബറില്‍ ബംഗ്ലാദേശ് ടീം ശ്രീലങ്കയില്‍ കളിക്കുന്നുണ്ട്. സെപ്റ്റംബറില്‍ ടീം ശ്രീലങ്കയിലേക്ക് തിരിക്കും. പരമ്പരയിലെ ട്വന്റി20 മത്സരങ്ങളാവുമ്പോഴേക്കും ഓള്‍റൗണ്ടറുടെ വിലക്ക് അവസാനിക്കും.
ശാഖിബ് അടുത്ത മാസം ബംഗ്ലാദേശിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ടായ ബി.കെ.എസ്.പിയില്‍ പരിശീലനം പുനരാരംഭിക്കും. ശാഖിബ് മാത്രമല്ല മറ്റു ബംഗ്ലാദേശ് കളിക്കാരും ആറു മാസത്തോളമായി വീടുകളിലൊതുങ്ങിയിരിക്കുകയാണ്. അതിനാല്‍ ശാഖിബിന്റെ കായികക്ഷമതാ നിലവാരം മറ്റു കളിക്കാരില്‍ നിന്ന് വലിയ വ്യത്യാസമുണ്ടാവില്ലെന്നാണ് കരുതുന്നത്.                                                                                                                                                                                                                    

Latest News