യു.എസ് ഓപണിന് തിരിച്ചടി, നിലവിലെ ചാമ്പ്യന്‍ പിന്മാറി

ന്യൂുയോര്‍ക്ക് - ലോക ഒന്നാം നമ്പര്‍ അഷ്‌ലെയ് ബാര്‍ടിക്കു പിന്നാലെ നിലവിലെ ചാമ്പ്യന്‍ ബിയാങ്ക ആന്‍ഡ്രിയസ്‌ക്യുവും യു.എസ് ഓപണ്‍ ടെന്നിസില്‍ നിന്ന് പിന്മാറി. ഈ മാസം 31 നാണ് യു.എസ് ഓപണ്‍ ആരംഭിക്കുന്നത്. പുരുഷ ഒന്നാം നമ്പര്‍ നോവക് ജോകോവിച് പങ്കെടുക്കുന്നുണ്ടെങ്കിലും മറ്റു നിരവധി പ്രമുഖര്‍ വിട്ടുനില്‍ക്കുകയാണ്.

സെറീന വില്യംസിനെ അട്ടിമറിച്ചാണ് കാനഡക്കാരി കഴിഞ്ഞ വര്‍ഷം കിരീടം നേടിയത്. കഴിഞ്ഞ ഒക്ടോബറില്‍ ഷെന്‍ഷന്‍ ടൂര്‍ണമെന്റിനിടെ കാലിന് പരിക്കേറ്റ ശേഷം ഇരുപതുകാരി കോര്‍ട്ടിലിറങ്ങിയിട്ടില്ല. ലോക ആറാം നമ്പറാണ്. അഞ്ചാം നമ്പര്‍ എലീന സ്വിറ്റോലിന, ഏഴാം നമ്പര്‍ കികി ബെര്‍ടന്‍സ് തുടങ്ങിയവരും റഫായേല്‍ നദാല്‍, റോജര്‍ ഫെദരര്‍, നിക് കിര്‍ഗിയോസ് തുടങ്ങിയ പുരുഷ കളിക്കാരും പങ്കെടുക്കുന്നില്ല.

 

Latest News