വീണ്ടും അവസാന വേളയില്‍ ഗോള്‍, അത്‌ലറ്റിക്കോയെ ഞെട്ടിച്ച് ലെയ്പ്‌സിഷ്

കൊളോണ്‍ - രണ്ടു തവണ റണ്ണേഴ്‌സ്അപ്പായ അത്‌ലറ്റിക്കൊ മഡ്രീഡിനെ 2-1 ന് ഞെട്ടിച്ച് ജര്‍മന്‍ ടീം ലെയ്പ്‌സിഷ് ചരിത്രത്തിലാദ്യമായി യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ സെമിയില്‍ പ്രവേശിപ്പിച്ചു. പാരിസ് സെയ്ന്റ് ജര്‍മാനുമായാണ് അവര്‍ സെമി കളിക്കുക. പി.എസ്.ജിക്കും ഇത് ആദ്യ സെമിയാണ്.
നിശ്ചിത സമയം തീരാന്‍ രണ്ടു മിനിറ്റ് ശേഷിക്കെ അമേരിക്കന്‍ താരം ടൈലര്‍ ആഡംസാണ് വിജയം പിടിച്ചത്. ഷോട്ട് എതിര്‍ താരത്തിന്റെ ശരീരത്തില്‍ തട്ടിത്തിരിഞ്ഞ് വല കാണുകയായിരുന്നു.
രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളും. അമ്പത്തൊന്നാം മിനിറ്റില്‍ ഡാനി ഓല്‍മോയുടെ ഹെഡറിലൂടെ ലെയ്പ്‌സിഷ് ലീഡ് നേടി. പകരക്കാരനായിറങ്ങിയ ജോ ഫെലിക്‌സാണ് എഴുപത്തൊന്നാം മിനിറ്റില്‍ ഗോള്‍ മടക്കിയത്. പിന്നീട് അത്‌ലറ്റിക്കോയാണ് കൂടുതലും ആക്രമിച്ചതും വിജയസാധ്യത സൃഷ്ടിച്ചതും.

 

Latest News