ന്യൂദല്‍ഹി - സിക്കി റെഡ്ഢിക്കും കോച്ച് സി. കിരണിനും കോവിഡ് സ്ഥിരീകരിച്ചതോടെ ഹൈദരാബാദിലെ ഗോപിചന്ദ് ബാഡ്മിന്റണ്‍ അക്കാദമി പൂട്ടി. ഈ മാസം ഏഴിനാണ് ലോക്ഡൗണിന് ശേഷം അക്കാദമി തുറന്നത്. പി.വി. സിന്ധു, കിഡംബി ശ്രീകാന്ത്, ചിരാഗ് ഷെട്ടി, സത്വിക് സായരാജ് രംഗിറെഡ്ഢി, അശ്വിനി പൊന്നപ്പ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. സയ്ന നേവാള്‍ അടുത്തയാഴ്ച ക്യാമ്പിലെത്തേണ്ടതായിരുന്നു.