Sorry, you need to enable JavaScript to visit this website.

കോവിഡ് പോരാട്ടത്തിനിറങ്ങി മമ്മൂട്ടിയും മോഹന്‍ലാലും  പൃഥ്വിരാജും ദുല്‍ഖറും, കൂട്ടിന് സൂര്യയും വിജയും

ചെന്നൈ-കോവിഡ് പോരാട്ടത്തിനായി സിനിമാതാരങ്ങള്‍ ഒരുമിക്കുന്ന അനിമേഷന്‍ വിഡിയോ വൈറലാകുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ ,സൂര്യ, വിജയ് എന്നീ താരങ്ങളാണ് അനിമേഷന്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. കൊറോണ വൈറസുമായി നേര്‍ക്കുനേര്‍ പോരാടുന്ന നടന്മാര്‍ ഒടുവില്‍ വിജയം നേടുകയാണ്. ക്ലൈമാക്‌സില്‍ ഒരു ഗംഭീര ട്വിസ്റ്റും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കതിര്‍ എഡിറ്റ്‌സ് എന്ന യൂട്യൂബ് ചാനലാണ് അനിമേഷന്‍ വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ അനിമേഷന്‍ വിഡിയോയില്‍ എത്തുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗെറ്റപ്പില്‍ പൃഥ്വിയും ഷൈലോക്ക് എന്ന ചിത്രത്തിന്റെ ഗെറ്റപ്പില്‍ മമ്മൂട്ടിയും വിഡിയോയില്‍ അണിനിരക്കുന്നു. മമ്മൂട്ടിക്കൊപ്പം ദുല്‍ഖറും വിഡിയോയില്‍ ഉണ്ട്. 10 മിനിട്ട് ദൈര്‍ഘ്യമുള്ള വിഡിയോ ഇതുവരെ ലക്ഷങ്ങള്‍ കണ്ടുകഴിഞ്ഞു. മുന്‍പും ശ്രദ്ധേയമായ അനിമേഷന്‍ വിഡിയോകള്‍ കതിര്‍ എഡിറ്റ്‌സ് റിലീസ് ചെയ്തിട്ടുണ്ട്.നേരത്തെ താനോസും ശക്തിമാനും തമ്മിലുള്ള പോരാട്ടത്തിന്റെ അനിമേഷന്‍ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഭൂമിയിലെത്തുന്ന താനോസിനെ ശക്തിമാന്‍ എതിരിടുകയും ഉജ്ജ്വലമായ ഒരു പോരട്ടത്തിലൂടെ പരാജയപ്പെടുത്തുകയും ചെയ്യുന്നതാണ് വിഡിയോയുടെ പ്രമേയം. നോ ലോജിക് ഫിലിംസ് ആണ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ വീഡിയോ റിലീസ് ചെയ്തത്.
 

Latest News