യു.എ.ഇയില്‍ 246 പുതിയ കോവിഡ് കേസുകള്‍; പരിശോധന ഊര്‍ജിതം

ദുബായ്- രാജ്യത്ത് ബുധനാഴ്ച സ്ഥിരീകരിച്ചത് 246 പുതിയ കോവിഡ് കേസുകള്‍. 236 പേര്‍ രോഗമുക്തരായതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 72,600 പുതിയ കോവിഡ് പരിശോധനകള്‍ നടത്തിയെന്നും മന്ത്രാലയം അറിയിച്ചു. കോവിഡ് മൂലം ഇന്നലെ ആരും മരിച്ചിട്ടില്ലെന്നത് ആശ്വാസമായി.
രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 63,212 കോവിഡ് കേസുകളാണ്. ഇതില്‍ 57,193 പേര്‍ക്കും അസുഖം ഭേദമായി. 5,661 ആക്ടീവ് കേസുകളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. മൊത്തം 358 പേര്‍ മരണത്തിന് കീഴടങ്ങിയെന്നും മന്ത്രാലയം അറിയിച്ചു.
കോവിഡ് പരിശോധന ഊര്‍ജിതപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ ആരോഗ്യമന്ത്രാലയം പറഞ്ഞു. ഇതുവരെ 5.6 ദശലക്ഷം പരിശോധനകള്‍ നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി.

 

Latest News