ഒമാനില്‍ പുതുതായി 249 കോവിഡ്; ആറു മരണം

മസ്‌കത്ത്- 24 മണിക്കൂറിനിടെ ഒമാനില്‍ 249 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 82,299 ആയി. 352 പേര്‍ക്കാണ് രോഗമുക്തി. 77,072 പേര്‍ ഇതുവരെ രോഗമുക്തരായി. ആറു പേര്‍ മരണത്തിന് കീഴടങ്ങി. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് 539 പേര്‍ മരിച്ചു.  
71 പേരെ കൂടി പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ ചികിത്സയിലുള്ള 467 പേരില്‍ 165 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ 100 പുതിയ രോഗികളുണ്ട്. സീബ് - 32, മസ്‌കത്ത്- 27, ബോഷര്‍ - 22, അമിറാത്ത്- എട്ട്, ഖുറിയാത്ത് ആറ്, മത്‌റ- അഞ്ച് എന്നിങ്ങനെയാണ് പുതിയ രോഗികളുടെ എണ്ണം.

 

Latest News