Sorry, you need to enable JavaScript to visit this website.

ഷാര്‍ജയില്‍ ഇ ലേണിംഗ് തുടരാന്‍ അനുമതി, സ്‌കൂള്‍ തുറക്കല്‍ വൈകിയേക്കും

ഷാര്‍ജ- ഒക്ടോബര്‍ മുതല്‍ സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനമുണ്ടെങ്കിലും ഷാര്‍ജ എമിറേറ്റിലെ വിദ്യാര്‍ഥികള്‍ക്ക് വീടുകളില്‍ തന്നെ പഠനം തുടരാമെന്നും സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക്  100 ശതമാനവും  ഇ–ലേണിങ്ങായി പഠനം നടത്താമെന്നും ഷാര്‍ജ പ്രൈവറ്റ് എജുക്കേഷന്‍ അതോറിറ്റി അറിയിച്ചു.

ഈ മാസം 30ന് സ്‌കൂളുകള്‍ കോവിഡ് സുരക്ഷാ ക്രമീകരണങ്ങള്‍ നടത്താനായി തുറക്കാന്‍ അനുവാദം നല്‍കുകയും ചെയ്തു. ഓഗസ്റ്റ് 31 മുതല്‍ അര്‍ധവാര്‍ഷിക പരീക്ഷയോടെ തുറക്കുമെന്നും എല്ലാവരും ബസ് ഫീസ് അടയ്ക്കണമെന്നും ചില സ്‌കൂളുകള്‍ രക്ഷിതാക്കളെ അറിയിച്ചു. ഇതിനെ ഭൂരിഭാഗം രക്ഷിതാക്കളും എതിര്‍ക്കുകയും പരാതിപ്പെടുകയും ചെയ്തു. കുട്ടികളുടെ ജീവന് വിലകല്‍പിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.

 

 

Latest News