ചീത്ത പറഞ്ഞതിന് ബ്രോഡിന് അച്ഛന്റെ വക പിഴ

ലണ്ടന്‍ - പാക്കിസ്ഥാനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ മോശം ഭാഷ ഉപയോഗിച്ചതിന് ഇംഗ്ലണ്ട് പെയ്‌സ്ബൗളര്‍ സ്റ്റുവാര്‍ട് ബ്രോഡിന് മത്സര ഫീസിന്റെ 15 ശതമാനം പിഴ. സ്റ്റുവാര്‍ടിന്റെ പിതാവ് ക്രിസ് ബ്രോഡാണ് പിഴ വിധിച്ചത്. പരമ്പരയില്‍ മാച്ച് റഫറിയാണ് ക്രിസ്. കൊറോണക്കാലമായതിനാല്‍ ആതിഥേയ രാജ്യത്തിന്റെ മാച്ച് റഫറിയെ തന്നെയാണ് മത്സരത്തിന് ഐ.സി.സി നിയോഗിച്ചിരിക്കുന്നത്.

 

Latest News