Sorry, you need to enable JavaScript to visit this website.

ഐ.പി.എല്‍: ബി.സി.സി.ഐ സംഘം ഈയാഴ്ച യു.എ.ഇയില്‍

മുംബൈ - പതിമൂന്നാമത് ഐ.പി.എല്ലിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ബി.സി.സി.ഐ സംഘം ഈയാഴ്ച ദുബായിലെത്തും. അബുദാബിയിലും ദുബായിലും ഷാര്‍ജയിലുമായി സെപ്റ്റംബര്‍ 19 മുതലാണ് ഐ.പി.എല്‍ അരങ്ങേറുക. ഐ.പി.എല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍, ബി.സി.സി.ഐയുടെ താല്‍ക്കാലിക സി.ഇ.ഒയും ഐ.പി.എല്ലിന്റെ ചീഫ് ഓപറേറ്റിംഗ് ഓഫീസറുമായ ഹേമാംഗ് അമീന്‍ എന്നിവര്‍ സംഘത്തിലുണ്ടാവും. യു.എ.ഇയില്‍ ആറു ദിവസം അവര്‍ ക്വാരന്റൈനില്‍ കഴിയേണ്ടി വരും.
ഐ.പി.എല്‍ യു.എ.ഇയില്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക അനുമതി കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐക്ക് ലഭിച്ചത്. ഇക്കാര്യം എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിനെ ബി.സി.സി.ഐ ഔദ്യോഗികമായി ്അറിയിച്ചു.
ചൈനീസ് മൊബൈല്‍ കമ്പനി വിവൊ പിന്മാറിയ സാഹചര്യത്തില്‍ ഈ സീസണിലേക്കു മാത്രമായി ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിന് ബി.സി.സി.ഐ ടെണ്ടര്‍ ക്ഷണിച്ചു. വെള്ളിയാഴ്ചക്കകം താല്‍പര്യം അറിയിക്കുകയും 18 നകം ടെണ്ടര്‍ സമര്‍പ്പിക്കുകയും വേണം. നാലു കോടി ഡോളര്‍ അറ്റാദായമുള്ള കമ്പനികള്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. ബാബാ രാംദേവിന്റെ പതാഞ്ജലി ആയുര്‍വേദ് ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിന് താല്‍പര്യം കാണിച്ചതായി വാര്‍ത്തയുണ്ട്. എന്നാല്‍ ജിയൊ ഉള്‍പ്പെടെ കമ്പനികള്‍ ബി.സി.സി.ഐയുടെ അഭ്യര്‍ഥന തള്ളി.
 

Latest News