സൗദിയിൽ ഡ്രൈവിംഗ്‌ ലൈസൻസ് പുതുക്കാതിരുന്നാൽ  ഓരോ വർഷത്തിനും പിഴ

റിയാദ് - ഡ്രൈവിംഗ് ലൈസൻസ് പുതുക്കാതിരുന്നാൽ ഓരോ വർഷത്തിനും പിഴ അടയ്‌ക്കേണ്ടിവരുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ലൈസൻസ് പുതുക്കാത്ത ഓരോ വർഷത്തിനും 100 റിയാൽ തോതിലാണ് പിഴ ചുമത്തുക. കാലാവധി അവസാനിച്ച ശേഷം ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് 60 ദിവസത്തെ സാവകാശം അനുവദിക്കുന്നുണ്ട്. ഇത് അവസാനിച്ച ശേഷമാണ് ലൈസൻസ് പുതുക്കാത്തതിന് പിഴ ചുമത്തുകയെന്നും ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.

Latest News