Sorry, you need to enable JavaScript to visit this website.

ഒരു വര്‍ഷം മാത്രം നീണ്ട ദാമ്പത്യം, വിവാഹ മോചിതയായ  'ഓര്‍ഡനറി' നായിക തിരിച്ചെത്തുന്നു

ഗവി-കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഓര്‍ഡനറി'യിലെ നായികയായാണ് ശ്രിത ശിവദാസ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഗവിയിലെ പെണ്‍കുട്ടിയായി ആരാധകരുടെ മനസ് കവര്‍ന്ന് ശ്രിത പിന്നീട് ഏതാനും മലയാള ചിത്രങ്ങളിലും അഭിനയിച്ചു. വിവാഹവും തുടര്‍ന്നുണ്ടായ വിവാഹ മോചനത്തോടെയും സിനിമയില്‍ നിന്നും മാറി നിന്ന താരം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ്. നടി രമ്യ നമ്പീശന്‍ ഒരുക്കിയ ഷോര്‍ട്ട് ഫിലിമിലാണ് ശ്രിത എത്തിയത്. കഷ്ടിച്ച് ഒരു വര്‍ഷം മാത്രമേ ആയുസ് ഉണ്ടായിരുന്നുളളൂ എന്നാണ് ശ്രിത സ്റ്റാര്‍ ആന്റ് സ്‌റ്റൈലിനോട് വ്യക്തമാക്കിയിരിക്കുന്നത്. '2014ല്‍ ആയിരുന്നു വിവാഹം.

തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

കഷ്ടിച്ച് ഒരു വര്‍ഷം മാത്രമേ ആയുസ് ഉണ്ടായിരുന്നുളളൂ. പരസ്പരം ഒത്ത് പോകാതെ വന്നപ്പോള്‍ ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. ആ സമയത്ത് തന്റെ വ്യക്തിപരമായ കാരണങ്ങളാല്‍ അധികം സിനിമ ചെയ്തിരുന്നില്ല. പിന്നീട് തമിഴിലാണ് ഗംഭീര തുടക്കം ലഭിച്ചത്. സന്താനത്തിനോടൊപ്പമുള്ള ഒരു ഹൊറര്‍ കോമഡി ചിത്രമായിരുന്നു അത്. തമിഴ്‌നാട്ടില്‍ വലിയ ഹിറ്റുമായിരുന്നു' എന്നാണ് ശ്രിതയുടെ വാക്കുകള്‍. ദില്ലുക്കു ദുഡ്ഡു 2 എന്ന സിനിമയില്‍ മായ എന്ന കഥാപാത്രത്തെയാണ് ശ്രിത അവതരിപ്പിച്ചത്. മണിയറയില്‍ അശോകന്‍ എന്ന സിനിമയാണ് ശ്രിത വേഷമിട്ട ഏറ്റവും പുതിയ ചിത്രം. ജേക്കബ് ഗ്രിഗറിയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാനാണ് നിര്‍മ്മിക്കുന്നത്.
 

Latest News