കോവിഡ്: യു.എ.ഇയില്‍ ഒരു മരണം, ഖത്തറില്‍ രണ്ട്

അബുദാബി- യു.എ.ഇയില്‍ കോവിഡ് 19 ബാധിച്ച് ഒരാള്‍കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 357 ആയി. പുതുതായി 225 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവ് ആയവരുടെ എണ്ണം 62525 ആയി. ഇന്നലെ 323 പേര്‍ രോഗമുക്തി നേടി. ഇതുവരെ 56568 പേര്‍ രോഗം മാറി ആശുപത്രി വിട്ടു. നിലവില്‍ ചികിത്സയില്‍ ഉള്ളത് 5600 പേരാണ്.

കൊറോണ വൈറസ് കേസുകള്‍ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിച്ചിരുന്നു. രോഗം ബാധിച്ച വ്യക്തികള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മന്ത്രാലയം അറിയിച്ചു.
ഖത്തറില്‍ 24 മണിക്കൂറിനിടെ രണ്ട് കോവിഡ് രോഗികള്‍ മരിച്ചു. 297 പേര്‍ക്ക് പുതുതായി അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് 3054 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. കോവിഡ് മുക്തിയില്‍ നേട്ടം കൈവരിച്ച ഖത്തറില്‍ ഏതാനും ദിവസമായി രോഗികളുടെ എണ്ണം കൂടി വരികയാണ്.

 

Latest News