Sorry, you need to enable JavaScript to visit this website.

വ്യാജകാണികള്‍ക്കായി ഏഴ് ലക്ഷം രൂപ നല്‍കി; ബാദ്ഷാ കുറ്റം സമ്മതിച്ചെന്ന് പോലീസ്

മുംബൈ- സംഗീത വീഡിയോക്ക് വ്യാജ കാണികളെ ഉണ്ടാക്കാന്‍ 72 ലക്ഷം രൂപ ചെലവഴിച്ചാതായി റാപ് ഗായകന്‍ ബാദ്ഷാ സമ്മതിച്ചതായി മുംബൈ പോലീസ് അറിയിച്ചു. സമൂഹ മാധ്യമങ്ങളിലെ വ്യാജ ഫോളോവേഴ്സിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് മുംബൈ പോലീസ് ഇക്കാര്യം കണ്ടെത്തിയത്.

പാഗല്‍ മ്യൂസിക് വീഡിയോക്ക് കാഴ്ചക്കാരെ ഉണ്ടാക്കാനാണ് ബാദ്ഷാ പണം നല്‍കിയത്. 72 ലക്ഷം രൂപ നല്‍കി ഒരു കമ്പനിയില്‍നിന്ന് 7.2 കോടി വ്യാജ കാണികളെ വാങ്ങിയത്. ലോക റെക്കോർഡ് സ്ഥാപിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് ബാദ്ഷാ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

നേരത്തെ എല്ലാ ആരോപണങ്ങളും നിഷേധിച്ച് ബാദ്ഷാ പ്രസ്താവന ഇറക്കിയിരുന്നു.

Latest News