ടോക്കിയൊ - ഒളിംപിക്‌സ് ഒരു വര്‍ഷത്തേക്ക് നീട്ടിവെച്ചതുമായി ബന്ധപ്പെട്ട തിരക്കിട്ട പ്രവര്‍ത്തനങ്ങള്‍ക്കിടെ സംഘാടക സമിതി ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മുപ്പത് കടന്ന രണ്ട് പുരുഷ ജീവനക്കാര്‍ക്കാണ് രോഗമെന്നും അവര്‍ ക്വാരന്റൈനിലാണെന്നും സംഘാടക സമിതി പത്രക്കുറിപ്പിറക്കി. ഒളിംപിക്‌സ് സംഘാടക സമിതി ആസ്ഥാനത്താണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ജോലി ചെയ്തിരുന്ന പ്രദേശം അണുവിമുക്തമാക്കുകയും സമ്പര്‍ക്കത്തില്‍ വന്നവരോട് വീടുകളില്‍ കഴിയാനും നിര്‍ദേശിച്ചു.
സംഘാടക സമിതിയില്‍ 3500 നടുത്ത് ജീവനക്കാരുണ്ട്. അവരില്‍ 90 ശതമാനം ഇപ്പോള്‍ വീടുകളില്‍ നിന്നാണ് ജോലി ചെയ്യുന്നത്. 2021 ജൂലൈ 23 ലേക്കാണ് ഒളിംപിക്‌സ് ഉദ്ഘാടനം നീട്ടിയിരിക്കുന്നത്. എന്നാല്‍ കൊറോണ പടരുന്ന സാഹചര്യത്തില്‍ ഒളിംപിക്‌സ് നടക്കുമോയെന്നു തന്നെ സംശയമാണ്.