ദുബായ് സ്‌കൂളില്‍ തീപ്പിടിത്തം; 2200 കുട്ടികളെ ഒഴിപ്പിച്ചു

ദുബായ്- ദുബായിലെ അല്‍ ഖലീജ് നാഷണല്‍ സ്‌കൂളില്‍ തീപ്പിടിത്തമുണ്ടായതിനെ തുടര്‍ന്ന് 2200-ലേറെ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു. ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


രാവിലെ 11.50 ഓടെയാണ് തീപ്പിടിത്തമുണ്ടായതെന്ന് ദുബായ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അഞ്ച് മിനിറ്റനകം സ്‌കൂളില്‍ കുതിച്ചെത്തിയ ഫയര്‍ എന്‍ജിനുകള്‍ തീ നിയന്ത്രണവിധേയമാക്കി. ഒന്നാം നിലയിലെ എ.സിക്കു സമീപത്തുനിന്നാണ് പുക ഉയര്‍ന്നു തുടങ്ങിയതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

Latest News