Sorry, you need to enable JavaScript to visit this website.
Friday , September   18, 2020
Friday , September   18, 2020

മറെയും ക്ലൈസ്റ്റേഴ്‌സും യു.എസ് ഓപണ്‍ കളിക്കും

ന്യൂയോര്‍ക്ക് - മുന്‍ ചാമ്പ്യന്മാരായ ആന്‍ഡി മറെക്കും കിം ക്ലൈസ്റ്റേഴ്‌സിനും യു.എസ് ഓപണ്‍ ടെന്നിസില്‍ വൈല്‍ഡ് കാര്‍ഡ് അനുവദിച്ചു. ഈ മാസം 31 ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ നിന്ന് റഫായേല്‍ നദാല്‍, റോജര്‍ ഫെദരര്‍, അഷ്‌ലെയ് ബാര്‍ടി തുടങ്ങിയ പ്രമുഖര്‍ വിട്ടുനില്‍ക്കുകയാണ്. മറെ 2012 ലാണ് യു.എസ് ഓപണ്‍ നേടിയത്. ക്ലൈസ്റ്റേഴ്‌സ് 2005, 2009, 2010 വര്‍ഷങ്ങളിലും. പരിക്കു കാരണം 2019 ല്‍ മറെ കളിച്ചിരുന്നില്ല. ക്ലൈസ്റ്റേഴ്‌സ് ദീര്‍ഘകാലത്തിനു ശേഷം തിരിച്ചുവരികയാണ്.

 

Latest News