യാത്രാവിലക്ക് നീങ്ങാന്‍ നടപടിയായില്ല, ട്രാന്‍സിറ്റ് വഴിയും കുവൈത്തില്‍ പ്രവേശിക്കാനാകില്ല

കുവൈത്ത് സിറ്റി- കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ യാത്രാ വിലക്ക് നീക്കാനുള്ള നടപടികള്‍ ഇനിയുമായില്ല. ഇന്ത്യ അടക്കം 31 രാജ്യങ്ങള്‍ക്കാണ് വിലക്ക്.
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.  ഈ രാജ്യങ്ങളില്‍നിന്നുള്ള വിമാന സര്‍വീസ് കുവൈത്ത് മരവിപ്പിച്ചിട്ടുമുണ്ട്.

വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മറ്റൊരു രാജ്യം വഴി ട്രാന്‍സിറ്റ് സംവിധാനത്തിലൂടെയും കുവൈത്തില്‍ പ്രവേശനം അനുവദിക്കില്ല. അതേസമയം മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങുകയാണെങ്കില്‍ അവിടെനിന്ന് 72 മണിക്കൂര്‍ സമയപരിധിയുള്ള പി.സി.ആര്‍ പരിശോധന നടത്തി കോവിഡ് മുക്തരാണെന്ന് സാക്ഷ്യപ്പെടുത്തുന്ന റിപ്പോര്‍ട്ടുമായി കുവൈത്തില്‍ പ്രവേശിക്കാവുന്നതാണെന്നും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു.

വിലക്കുള്ളവര്‍ അധികൃതരെ കബളിപ്പിച്ച് കുവൈത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ എത്തിയ വിമാനത്തില്‍ തന്നെ തിരിച്ചയക്കും. ഭാവിയില്‍ കുവൈത്തില്‍ പ്രവേശിക്കാതിരിക്കാന്‍ പേര് കരിമ്പട്ടികയില്‍ പെടുത്തും.
കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ കൊമേഴ്‌സ്യല്‍ വിമാന സര്‍വീസ് പുനരാരംഭിച്ചതോടെ യാത്രാ നിരോധം ബാധകമല്ലാത്ത രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. തിങ്കളാഴ്ച കുവൈത്തില്‍നിന്ന് 12 വിമാനങ്ങള്‍ വിവിധ രാജ്യങ്ങളിലേക്ക് പറന്നു. 11 വിമാനങ്ങളാണ് കുവൈത്തില്‍ ഇറങ്ങിയത്.

 

 

Latest News