അബുദാബി- യു.എ.ഇയില്‍ 189 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായും 227 രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ നാലാം ദിവസവും കോവിഡ് മരണമില്ല. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരാഴ്ചയായി കുറഞ്ഞുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
യു.എ.ഇയില്‍ ഏപ്രിലിന് ശേഷം രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്-–164 പേര്‍. ജൂലൈ 29ന് രേഖപ്പെടുത്തിയ 375 രോഗികളുടെ നേര്‍പകുതിയിലും കുറവ്. പരിശോധനകള്‍ വന്‍തോതില്‍ വര്‍ധിപ്പിച്ചതാണ് രോഗികള്‍ കുറയാന്‍ കാരണമായതെന്നാണ് കരുതുന്നത്. ഏതാണ്ട് 518 ലക്ഷം പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്.
പ്രവാസികളടക്കം ഒട്ടേറെ പേര്‍ക്ക് സൗജന്യമായാണ് പരിശോധന. 90 ശതമാനം പേര്‍ രോഗമുക്തി നേടിയ യു.എ.ഇ, ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ രോഗമുക്തി നേടിയ രാജ്യങ്ങളിലൊന്നാണെന്ന് ആരോഗ്യ–രോഗപ്രതിരോധ മന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഉവൈസ് പറഞ്ഞു.






