യു.എ.ഇയില്‍ 239 കോവിഡ് രോഗികള്‍കൂടി, പള്ളികളില്‍ 50% പ്രവേശനം

അബുദാബി- യു.എ.ഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 239 പേര്‍ കൂടി കോവിഡ് ബാധിതരായി. 360 പേര്‍ കോവിഡ് മുക്തരായി ആശുപത്രി വിട്ടതായും ആരോഗ്യ– മന്ത്രാലയം അറിയിച്ചു. രണ്ട് ദിവസത്തിനിടെ ഒരു മരണവും റിപോര്‍ട്ട് ചെയ്തിട്ടില്ല.

42,000 പേര്‍ക്ക് പരിശോധന നടത്തിയപ്പോഴാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രോഗം നേരത്തെ തന്നെ കണ്ടുപിടിക്കുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനകള്‍ ഇനിയും വര്‍ധിപ്പിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ഓഗസ്റ്റ് മൂന്നു മുതല്‍ രാജ്യത്തെ പള്ളികള്‍ 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തനം തുടങ്ങും. ഈദ് അവധി കഴിഞ്ഞ് തിങ്കളാഴ്ച മുതല്‍ പള്ളികളില്‍ ഭാഗികമായി ആരാധനാ കാര്യങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കോവിഡ് പ്രതിരോധ പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചാണ് പള്ളികളില്‍ കൂടുതലാളുകള്‍ക്ക് പ്രവേശനം നല്‍കുക.

 

 

Latest News