63 ലക്ഷം ഡോളര്‍ പിഴയടക്കണം, ഇല്ലെങ്കില്‍ റഷ്യ ഒളിംപിക്‌സിന് പുറത്ത്


പാരിസ് - ഉത്തേജക ചട്ടങ്ങള്‍ ലംഘിച്ചതിന് ഏര്‍പ്പെടുത്തിയ പിഴത്തുകയിലെ കുടിശ്ശികയായ 63 ലക്ഷം ഡോളര്‍ ഈ മാസം പതിനഞ്ചിനകം അടച്ചില്ലെങ്കില്‍ റഷ്യയെ പുറത്താക്കുമെന്ന് വേള്‍ഡ് അത്‌ലറ്റിക്‌സ് മുന്നറിയിപ്പ് നല്‍കി. 2015 മുതല്‍ റഷ്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ സസ്‌പെന്‍ഷന്‍ അനുഭവിക്കുകയാണ്. അവരുടെ അത്‌ലറ്റുകളെ 2016 ലെ റിയൊ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നില്ല. റഷ്യന്‍ അത്‌ലറ്റിക്‌സില്‍ മാറ്റത്തിന്റെ യാതൊരു സൂചനയും അഞ്ചു വര്‍ഷമായി താന്‍ കണ്ടിട്ടില്ലെന്ന് റഷ്യന്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വേള്‍ഡ് അത്‌ലറ്റിക്‌സിന്റെ ടാസ്‌ക് ഫോഴ്‌സ് മേധാവി റൂനെ ആന്‍ഡേഴ്‌സന്‍ വിലയിരുത്തി.
പുറത്താക്കിയാല്‍ റഷ്യക്ക് അടുത്ത ഒളിംപിക്‌സ് ഉള്‍പ്പെടെ പ്രധാന കായികമേളകളിലൊന്നും പങ്കെടുക്കാനാവില്ല.

Latest News