Sorry, you need to enable JavaScript to visit this website.

ഛേത്രി ഏഷ്യന്‍ കപ്പിലെ ജനപ്രിയ കളിക്കാരന്‍

ക്വാലാലംപൂര്‍ - കഴിഞ്ഞ വര്‍ഷം യു.എ.ഇയില്‍ നടന്ന ഏഷ്യന്‍ കപ്പിലെ ജനപ്രിയ താരമായി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. അവസാന റൗണ്ടില്‍ ഉസ്‌ബെക്കിസ്ഥാന്റെ എല്‍ദോര്‍ ഷോമുറാദോവിനെയാണ് 51-49 ന് ഛേത്രി മറികടന്നത്. ആരാധകരാണ് വോട്ട് ചെയ്തത്. 19 ദിവസമായി നടന്ന പോളില്‍ 5.61,856 പേര്‍ വോട്ട് ചെയ്തു.
ഏഷ്യന്‍ കപ്പില്‍ ഛേത്രി രണ്ടു ഗോളടിച്ചു. രണ്ടും തായ്‌ലന്റിനെതിരായ 4-1 വിജയത്തില്‍. ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം കളിച്ചതും (115 തവണ) കൂടുതല്‍ ഗോളടിച്ചതും (72) ഛേത്രിയാണ്.

Latest News