ഭാംഗ്ഡയുടെ ചുവടുകൾ

മഹാമാരിക്കാലത്തെ തൊഴിൽ രംഗത്തെ സമ്മർദങ്ങളെ മറികടക്കാൻ നൃത്തച്ചുവടുകളുമായി ഇന്ത്യൻ ജീവനക്കാർ. ദുബായിലെ ഡട്‌കോ ടെനന്റ് എന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരുടെ 'ഭാംഗ്ഡാ ഡാൻസ്' സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നു.  'ബണിക്കെ മോറിണി' എന്ന പ്രശസ്ത പഞ്ചാബി ഹിറ്റ് ഗാനത്തിനനുസരിച്ച് സ്വന്തം ഭവനങ്ങളിൽ വെച്ചാണ് ഇവർ മൊബൈലിൽ ഷൂട്ട് ചെയ്തത്. കമ്പനിയുടെ ഡെപ്യൂട്ടി സി.ഇ.ഒ സി.വി.നാഗരാജന്റെ നേതൃത്വത്തിൽ കാർത്തിക് ഹെഗ്‌ഡെ, നവീൻ ഗോവിയാസ്, രാകേശ് ശർമ്മ എന്നിവരാണ് നൃത്ത വീഡിയോയിൽ പങ്കെടുക്കുന്നത്. കോറിയോഗ്രഫർ കൂടിയായ കാർത്തിക് ഹെഗ്‌ഡെ ആണ് ചുവടുകൾ ചിട്ടപ്പെടുത്തിയത്.കൊറോണക്കാലത്തെ ഉൽക്കണ്ഠയും ജോലിസമ്മർദവും ഒരളവു വരെ മറികടക്കാൻ ഇതുപോലുള്ള ക്രിയാത്മക പ്രവൃത്തികൾ ഗുണം ചെയ്യുമെന്നാണ് ഇവരുടെ അഭിപ്രായം. താമസ സ്ഥലങ്ങളിൽ നിന്ന് സുഹൃത്തുക്കളുടെയും മക്കളുടെയും സഹായത്തോടെ മൊബൈലിൽ പകർത്തിയ വീഡിയോ ഏകോപിപ്പിക്കാൻ മുൻകൈയെടുത്തത് ഇതേ കമ്പനിയിൽ ജോലി ചെയ്യുന്ന ഹ്രസ്വചിത്ര സംവിധായകൻ കൂടിയായ അനിൽ കെ.സി ആണ്. എഡിറ്റിംഗ് നിർവഹിച്ചത് ഐജു ആന്റോ.

Latest News