മലയാളി ദമ്പതിമാര്‍ അബുദാബിയില്‍ മരിച്ച നിലയില്‍

അബുദാബി- മലയാളി ദമ്പതിമാരെ അബുദാബിയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.  സ്വകാര്യ ട്രാവല്‍ ഏജന്‍സിയില്‍ അക്കൗണ്ടന്റായിരുന്ന കോഴിക്കോട് മലാപ്പറമ്പ് ഫ്‌ളോറിക്കന്‍ ഹില്‍ റോഡില്‍ പട്ടേരി വീട്ടില്‍ പരേതനായ സിദ്ധാര്‍ഥന്റെ മകന്‍ ജനാര്‍ദനന്‍ (58) സ്വകാര്യ സ്ഥാപനത്തില്‍ ഓഡിറ്റ് അസിസ്റ്റന്റായിരുന്ന ഭാര്യ മിനിജ (53) എന്നിവരാണ് മരിച്ചത്.
ഏതാനും ദിവസം മുമ്പ് ജനാര്‍ദനന്റെ ജോലി നഷ്ടപ്പെട്ടിരുന്നു. താമസിക്കുന്ന ഫ് ളാറ്റിന്റെ വാടക കുടിശിക ഉണ്ടായിരുന്നതായി കെട്ടിട ഉടമ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഏക മകന്‍ സുഹൈല്‍ ജനാര്‍ദ്ദനന്‍ ബംഗളൂരുവില്‍ എച്ച്.പിയില്‍ എഞ്ചിനീയറാണ്.  
ജനാര്‍ദ്ദനന്റെ മാതാവ്: സരസ പട്ടേരി. സഹോദരങ്ങള്‍: നിഷി ശശി, പുണ്യവതി സ്വാമിദാസ് (ബംഗളൂരു). മിനിജയുടെ പിതാവ്: കെ.ടി. ഭാസ്‌കരന്‍. മാതാവ്: ശശികല. സഹോദരന്‍: കെ.ടി. മഹേഷ് (ഹോമിയോ ഡോക്ടര്‍, ന്യൂദല്‍ഹി).

 

Latest News