അബുദാബി- വാഹനമോടിക്കവെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് രണ്ടു വര്‍ഷത്തിനിടെ പിഴ ചുമത്തിയത് 1.86 ലക്ഷം പേര്‍ക്ക്. 2019ല്‍ 96,894 നിയമലംഘനങ്ങളാണ് ഉണ്ടായത്. 2018ല്‍ ഇത് 89,712 ആയിരുന്നു. മൊബൈല്‍ ഉപയോഗത്തിന് 800 ദിര്‍ഹമാണ് പിഴ. കൂടാതെ നാല് ബ്ലാക്ക് പോയിന്റുകളും വീഴും. ഡ്രൈവര്‍ മൊബൈല്‍ ഉപയോഗിച്ചതിന്റെ പേരില്‍ നിരവധി അപകടങ്ങളും ഇക്കാലയളവില്‍ ഉണ്ടായതായി ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.






