നയന്‍താരയെ ആക്ഷേപിച്ച് ട്വീറ്റ്, പിന്നാലെ ട്വിറ്റര്‍ പൂട്ടികെട്ടി വനിത വിജയകുമാര്‍

ചെന്നൈ-മൂന്നാം വിവാഹവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്കിടെ സ്വന്തം ട്വിറ്റര്‍ അക്കൗണ്ട് കളഞ്ഞ് നടി വനിത വിജയകുമാര്‍. താരത്തിന്റെ ഈ നീക്കത്തിന് പിന്നില്‍ പല കാരണങ്ങളും പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും നയന്‍താര ആരാധകരുടെ സൈബര്‍ ആക്രമണം മൂലമാണ് ട്വിറ്റര്‍ അക്കൗണ്ട് പൂട്ടികെട്ടിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. തന്റെ മൂന്നാം വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കഴിഞ്ഞ ദിവസം ലൈവ് അഭിമുഖത്തിനിടെ നടിയും സംവിധായികയുമായ ലക്ഷ്മി രാമകൃഷ്ണനെ വനിത പരസ്യമായി ചീത്ത വിളിച്ചിരുന്നു. അതിന് പിന്നാലെ ട്വിറ്ററിലൂടെ ലക്ഷ്മി, നടി കസ്തൂരി എന്നിവരുമായി നടത്തിയ വാക്‌പോരിലാണ് നയന്‍താരയെ പരിഹസിച്ച് ട്വീറ്റ് ചെയ്തത്.
ലക്ഷ്മി നാരായണന്‍, കസ്തൂരി ശങ്കര്‍ നിങ്ങളോടാണ് ചോദ്യം. അങ്ങനെയെങ്കില്‍ പ്രഭുദേവയ്‌ക്കൊപ്പം താമസിച്ചിരുന്നപ്പോള്‍ നയന്‍താരയും മോശം സ്ത്രീ ആയിരുന്നില്ലേ; അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് കുട്ടികളുടെ അമ്മയുമായ റംലത്ത് കോടതിയിലും മാധ്യമങ്ങള്‍ക്ക് മുമ്പിലും എത്തിയപ്പോള്‍ നിങ്ങള്‍ എന്തുകൊണ്ട് ശബ്ദിച്ചില്ല.' എന്നാണ് വനിത ട്വീറ്റ് ചെയ്തത്. ഇതോടെയാണ് നയന്‍താര ആരാധകര്‍ വനിതയ്‌ക്കെതിരേ രംഗത്തെിയത്. സൈബര്‍ ആക്രമണം രൂക്ഷമായതോടെ ട്വീറ്റ് പിന്‍വലിച്ചതിന് പിന്നാലെ ട്വിറ്റര്‍ അക്കൗണ്ടും അപ്രത്യക്ഷമാവുകയായിരുന്നു.
 

Latest News