ദുബായ്- കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്ക് നടുവിലും ടൂറിസം മേഖലയ്ക്ക് ഉണര്‍വേകാന്‍ യു.എ.ഇ. ഈ വര്‍ഷം ലോകത്തുടനീളമുള്ള അഞ്ചു ലക്ഷം മെഡിക്കല്‍ ടൂറിസ്റ്റുകളെ വരവേല്‍ക്കാനാണ് ദുബായ് ഒരുങ്ങുന്നത്. സമാനതകളില്ലാത്ത ആരോഗ്യടൂറിസം അനുഭവം നല്‍കാന്‍ ദുബായ് സന്നദ്ധമാണ് എന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റിയിലെ ഹെല്‍ത്ത് റെഗുലേഷന്‍ സി.ഇ.ഒ ഡോ. മര്‍വാന്‍ അല്‍ മുല്ല വ്യക്തമാക്കി.