അബുദാബി- കോവിഡിനെതിരെയുള്ള വാക്സിന് മനുഷ്യരില്‍ പരീക്ഷിക്കുന്ന മൂന്നാംഘട്ട ക്ലിനിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനുള്ള രജിസ്ട്രേഷന് വന്‍ പ്രതികരണം.
24 മണിക്കൂറിനിടെ സ്വദേശികളും വിദേശികളുമടക്കം അയ്യായിരത്തിലേറെ പേരാണ് മുന്നോട്ടുവന്നത്. 18നും 60 ഇടയില്‍ പ്രായമുള്ള അബുദാബി എമിറേറ്റില്‍ താമസിക്കുന്ന കോവിഡ് പിടിപെടാത്തവര്ക്കാണ് അവസരം. മറ്റു ഗുരുതര രോഗങ്ങള്‍ ഉണ്ടാകാനും പാടില്ല. വൈദ്യപരിശോധന നടത്തിയ ശേഷമേ അനുയോജ്യമായവരെ തെരഞ്ഞെടുക്കൂ. അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയുടെ നേതൃത്വത്തില്‍ അബുദാബി, അല്‍ഐന്‍ എന്നിവിടങ്ങളില്‍ 5 കേന്ദ്രങ്ങളിലായിട്ടാണ് പരീക്ഷണ കുത്തിവയ്പ് നടക്കുക. താല്പര്യമുള്ളവര്ക്ക് http://4humantiy.ae
ലിങ്കില്‍ പ്രവേശിച്ച് രജിസ്റ്റര്‍ ചെയ്യാം.






