Sorry, you need to enable JavaScript to visit this website.

സംഭ്രമം പടർത്തിയ രാത്രി 

ഹംസ മുഹമ്മദ് പൊന്മള, ജിദ്ദ 

ലോക്ഡൗൺ മനോഗതങ്ങൾ - എട്ട്


ഞാൻ മേരിയുടെ കണ്ണുകളിലേക്ക് നോക്കി അവളുടെ കണ്ണുകളും കവിളുകളും ചുവന്നിരിക്കുന്നു. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഞാൻ ചുറ്റും കണ്ണോടിച്ചു നോക്കി. എങ്ങും നിശ്ശബ്ദത മാത്രം. ഞാൻ അവരുടെ മുഖത്തേക്ക് വീണ്ടും നോക്കി. അവളുടെ കണ്ണുകൾ ചുവന്നിരിക്കുന്നു. പല്ലുകൾ കടിച്ച് പിടിച്ച് കൊണ്ട് പൊട്ടിക്കാൻ ശ്രമിക്കുന്നത് പോലെ എനിക്ക് തോന്നി.

എന്റെ ഭയം പ്രകടമായിത്തുടങ്ങി. ഞാൻ പറഞ്ഞു:
നമുക്ക് പോകാം. അവൾ തലയാട്ടി. ഞാൻ നടന്നു.
എന്റെ പിറകിൽ അവളും, ഞാൻ ഇടയ്ക്കിടെ അവളെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു.
ഞങ്ങൾ രണ്ടുപേരും കോറിഡോർ വഴി ലിഫ്റ്റിൽ കയറി.
ഞാൻ ഫസ്റ്റ് ഫ്‌ളോർ ബട്ടണമർത്തി. അവൾ ഏതോ ഒരു ബട്ടൺ അമർത്തുന്നത് കണ്ടു, ഞാൻ ഫസ്റ്റ് ഫ്‌ളോറിലിറങ്ങി. എന്റെ 
റൂമിലേക്ക് നടന്നു, ലിഫ്റ്റ് മുകളിലേക്ക് അവളുമായി പോകുന്നത് എനിക്ക് കാണാമായിരുന്നു.

 

ഞാൻ റൂമിലെ വാതിൽ തുറന്ന് അകത്തേക്ക് കയറി, വീണ്ടും താക്കോലെടുത്ത് വാതിൽ ഭദ്രമായി പൂട്ടി എന്ന് ഉറപ്പു വരുത്തി. സോഫയിൽ ഇരുന്നു കൊണ്ട് ഞാൻ വാൾ ക്ലോക്കിലേക്ക് നോക്കി. നാലുമണി. നേരം പുലറായിരിക്കുന്നു, എന്തുചെയ്യണമെന്നറിയാതെ ക്ലോക്കിലേക്ക് നോക്കിനിന്നു. ആരാണ് ഈ മേരി?
അവളുടെ ഉദ്ദേശ്യം എന്താണ്, അവൾ പറയുന്നത് എന്തെങ്കിലും സത്യമുണ്ടോ എന്താണ്, അവൾ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല, അവൾ ആരാണെന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല എന്ത് ചെയ്യണം എന്നറിയാതെ ഞാൻ വേവലാതിപ്പെട്ടുകൊണ്ടിരുന്നു. എനിക്കാണെങ്കിൽ ഉറക്കം വരുന്നില്ല. പേടി തോന്നുന്നുണ്ടോ?
ഒരു സംശയം വീണ്ടും ഞാൻ പോയി വാതിൽ ഭദ്രമായി അടച്ചു എന്ന് ഉറപ്പു വരുത്തി, ഞാൻ ബെഡ്‌റൂമിൽ വന്ന്കിടന്നു. ഉറക്കം വരുന്നില്ല. എന്താണ് ചെയ്യേണ്ടത് ആരോടാണ് വിവരം പറയേണ്ടത് ആരോടെങ്കിലും പറയണം, ആരോടെങ്കിലും പറഞ്ഞാൽ വിശ്വസിക്കുമോ എന്ന വേവലാതി മനസ്സിലുണ്ട്, അസമയത്ത് ഒരു പ്രായമായ സ്ത്രീ എന്നെ വന്നു വിളിച്ചു താഴോട്ട് കൂട്ടിക്കൊണ്ടുപോയിട്ട് എന്തെല്ലാമോ പറയുന്നു എന്ന് ഞാൻ ആരോട് എങ്ങനെ പറയും? സംഭ്രമം പരത്തിക്കൊണ്ട് വീണ്ടും 
വാട്ടർ ഡിസ്‌പെൻസറിൽ നിന്നും വെള്ളക്കുമിളകൾ ഇപ്പോൾ വലിയ ശബ്ദമുണ്ടാക്കി വരുന്നതായും എനിക്ക് തോന്നി.

 

മേരിയുടെ മുഖത്ത് തിളച്ചു മറിഞ്ഞ രോഷം വീണ്ടും എന്റെ ഉള്ളുലച്ചു. 
ആ മുഖം എന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു, എപ്പേഴോ ഞാൻ ഉറങ്ങിയെങ്കിലും പിന്നെ പെട്ടെന്ന്  ഞെട്ടിയുണർന്നു. മൊബൈൽ ഫോണിലേക്ക് നോക്കി സമയം ഉച്ച 12 മണി ആയിരിക്കുന്നു, എന്തു ഉറക്കമാണോ ഞാൻ ഉറങ്ങിയത് ഉച്ച 12 മണി ആയിരിക്കുന്നു, എന്തുചെയ്യണമെന്നറിയാതെ പെട്ടെന്ന് ചാടി എണീറ്റ് മൊബൈൽ ഫോണിലേക്ക് വീണ്ടും നോക്കി , ഏകദേശം 14 മിസ്ഡ് കോൾ കാണാമായിരുന്നു വാട്‌സ്ആപ് മെസെജുകൾ വേറെയും. എന്നെ കോൺടാക്റ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ട് എന്നെ വിളിച്ചിട്ട് കിട്ടാത്തതുകൊണ്ട് എല്ലാവരും പരിഭ്രാന്തി പെട്ടിരിക്കാം എന്ന് എനിക്ക് തോന്നി. ഉടൻ തന്നെ ഞാൻ എല്ലാവരെയും വിളിച്ച് കാര്യം അന്വേഷിച്ചു ഉറങ്ങിേപ്പായി എന്നുപറഞ്ഞു.
വാഷ്‌റൂമിൽ പോയി മുഖം കഴുകി കിച്ചണിലേക്ക് വന്ന് ഒരു ചായ ഉണ്ടാക്കി കളയാമെന്ന് മനസ്സിൽ വിചാരിച്ചു അടുക്കളയിലെത്തി വാട്ടർ ഡിസ്‌പെൻസർ കണ്ടതും എനിക്ക് ഇന്നലെ നടന്ന സംഭവം വീണ്ടും ഓർമയിൽ വന്നു, ദൈവമേ ഞാൻ ഇന്നലെ കണ്ടത് സ്വപ്നമായിരുന്നോ അതോ യാഥാർത്ഥ്യമോ? മേരി യഥാത്ഥത്തിൽ വന്നിരുന്നോ, എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. ഞാൻ വീണ്ടും വീണ്ടും എന്നോട് തന്നെ ചോദിച്ചു ഞാൻ ഇന്നലെ രാത്രി സ്വപ്നം കണ്ടത് ആയിരുന്നോ അതോ യഥാർത്ഥത്തിൽ മേരി വന്നിരുന്നോ, എനിക്ക് ജോലി ഒന്നും ചെയ്യാൻ പറ്റുന്ന ഒരു മൂഡിൽ അല്ലാ ആയിരുന്നു ഞാൻ, ജോലി കുറെ ചെയ്യാൻ ബാക്കി ഉണ്ടായിരുന്നു മനസില്ലാ മനസോടെ ഞാൻ ജോലിയിൽ ശ്രദ്ധിക്കാൻ ശ്രമിച്ചു.

 

എനിക്ക് ജോലിയിൽ വേണ്ടത്ര ശ്രദ്ധിക്കാൻ പറ്റാത്ത കാരണം ഞാൻ ടി.വി കണ്ടിരുന്നു കുറച്ചുനേരം. അങ്ങിനെ സമയം തള്ളി നീക്കി, അപ്പോഴും മനസ്സിൽ മേരിയായിരുന്നു. മേരി ഇനി വരുമോ, അവളെ കാണാൻ പറ്റുമോ ബാക്കി കാര്യങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ, ഡേവിഡിനെ പോലീസ് പിടിച്ചിരിക്കുമോ, കുറ്റം തെളിയിക്കപെട്ടു കാണുമോ, ഒന്നും മനസ്സിലാകാതെ എല്ലാം ബാക്കിനിൽക്കുകയാണ്. മേരി പറഞ്ഞത് കളവായിരിക്കുമോ, അതോ മേരി എനിക്ക് തോന്നിയ ഒരു വ്യർഥചിന്ത മാത്രമാണോ, എനിക്കൊന്നും വ്യക്തമാകുന്നില്ല. സമയം ഇഴഞ്ഞിഴഞ്ഞു ആണ് പോകുന്നത് രാത്രി ഏകദേശം 7 മണിയായി മേരിയുടെ കോളിംഗ് ബെല്ലിനായി ഞാൻ കാതോർത്തിരുന്നു, പക്ഷേ മേരി വന്നില്ല സമയം എട്ടു മണിയായി, സമയം ഒമ്പതും പത്തും കഴിഞ്ഞ് 12 മണിയായിരിക്കുന്നു.


അപ്പോഴാണ് എനിക്ക് ഓർമ്മ വന്നത് മേരി നാലാമത്തെ നിലയിൽ ആണ് താമസിക്കുന്നത് 414 ആം നമ്പർ റൂമിൽ, റൂമിൽ പോയി അന്വേഷിച്ചാലോ എന്ന് എനിക്ക് തോന്നി,. മനസ്സിനോട് വീണ്ടും വീണ്ടും ചോദിച്ചു ഈ അസമയത്ത് അന്യന്റെ വീട്ടിൽ പോകണോ വേണ്ടയോ,. സമയം രാത്രി 12 മണി കഴിഞ്ഞിരിക്കുന്നു. പിന്നെ എനിക്ക് തോന്നി മേരി ഇവിടെ രാത്രി 12 മണിക്ക് ശേഷം ആണല്ലോ വന്നത് അപ്പോൾ അതൊരു വലിയ പ്രശ്‌നം ആയിരിക്കില്ല എന്ന് എനിക്ക് തോന്നിയത് കൊണ്ട് ഞാൻ അന്വേഷിച്ച് പോകാമെന്ന് തീരുമാനിച്ചു.
ഞാൻ പുറത്തിറങ്ങി. വാതിൽ പുറത്തുനിന്നും ലോക്ക് ചെയ്ത് നേരെ ലിഫ്റ്റിനടുത്തേക്ക് പോയി, ലിഫ്റ്റിൽ കേറാൻ സമയത്ത് എന്തോ മനസ്സിൽ തോന്നി ഈ രാത്രി പന്ത്രണ്ട് മണിക്ക് ലിഫ്റ്റ് ലോക്ക്ഡൗൺ ആയാൽ ഞാനെന്തു ചെയ്യും, ലിഫ്റ്റിൽ കുടുങ്ങി പോകും എന്ന് മനസ്സിൽ വിചാരിച്ചു, അങ്ങനെ ഞാൻ കോണി കയറി നാലാം നിലയിൽ എത്തി.
നാനൂറ്റി പതിനാലാം റൂമിന്റെ കോളിംഗ് ബെൽ അമർത്തി കാത്തിരുന്നു, ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു, ഞാൻ പരിചയമുള്ള ഒരു യുവാവ് വാതിൽ തുറന്നു, അദ്ദേഹം എന്നോട് മർഹബ എന്ന് പറഞ്ഞ് അകത്തേക്ക് കയറിയിരിക്കാൻ പറഞ്ഞു.

ഞാനാകെ പരിഭ്രാന്തിയിലകപ്പെട്ടിരിക്കുകയാണ്. മേരി എന്നോട് പറഞ്ഞത് അവൾ ഒറ്റയ്ക്കാണ് ഇവിടെ താമസിക്കുന്നത് എന്നാണല്ലോ.
എന്നോട് അദ്ദേഹം സോഫയിൽ ഇരിക്കാൻ വേണ്ടി ആംഗ്യം കാണിച്ചുകൊണ്ട് എന്തുവേണമെന്ന് വീണ്ടും ചോദിച്ചു. ഞാൻ വേവലാതിയോടു കൂടി പറഞ്ഞു:

ഞാൻ മേരിയെ ഒന്ന് കാണാൻ വന്നതാണ്, അദ്ദേഹം ആശ്ചര്യത്തോടെ എന്നോട് ചോദിച്ചു.
ഏത് മേരി?


ഇവിടെ മേരി എന്ന് പറയുന്ന ഒരാൾ താമസിക്കുന്നില്ല, നിങ്ങൾക്ക് അപ്പാർട്ട്‌മെൻറ് മാറിയതായിരിക്കും എന്ന് പറഞ്ഞു തുടർന്നു, ഞാനും എൻെറ ഫാമിലിയും ആണ് ഇവിടെ താമസിക്കുന്നത്. ഞങ്ങൾ ഇവിടെ താമസം തുടങ്ങിയിട്ട് ഏകദേശം രണ്ട് വർഷമായി. എനിക്ക് പരിചയമുള്ള വ്യക്തിയായിരുന്നു അയാൾ, എപ്പോഴും താഴെ വെച്ച് അയാളെ ഞാൻ കാണാറുണ്ടായിരുന്നു, അദ്ദേഹത്തിൻെറ ഭാര്യ എനിക്ക് കുടിക്കാൻ ജ്യൂസ് കൊണ്ടുതന്നു, ഞാൻ ജ്യൂസ് പകുതി കുടിച്ച് പുറത്തിറങ്ങി.
വീണ്ടും അപ്പാർട്ട്‌മെൻറ് നമ്പർ നോക്കി ഉറപ്പ് വരുത്തി, എനിക്ക് തോന്നി മേരിക്ക് ചിലപ്പോൾ റൂം നമ്പർ തെറ്റിയത് ആയിരിക്കും. പറഞ്ഞത് മാറിപ്പോയതാ യിരിക്കുമെന്ന് ഞാൻ വിചാരിച്ച് അടുത്തുള്ള അപ്പാർട്ട്‌മെന്റിന്റെ കോളിംഗ് ബെൽ അമർത്തി, അവിടെനിന്നും അതെ മറുപടിയാണ് കിട്ടിയത് മേരി എന്ന ഒരാൾ ഇവിടെ താമസിക്കുന്നില്ല, ഈ ബിൽഡിങ്ങിൽ മേരി എന്ന് പേരുള്ള ഒരാൾ ഒറ്റയ്ക്ക് താമസിക്കുന്നതായിട്ട് അറിയില്ല എന്ന് അയാൾ പറഞ്ഞു.


ഞാൻ വേവലാതിയോടു കൂടി അപ്പാർട്ട്‌മെന്റിൽ തിരിച്ചെത്തി, ഇനി എന്ത് ചെയ്യും, ഞാൻ കണ്ടതും കേട്ടതും എല്ലാം സ്വപ്നമാണോ. ഇത് ആരോടെങ്കിലും പറയാൻ പറ്റാത്ത ഒരു സംഭവമായിപ്പോയി. ആരെങ്കിലും ഇത് പറഞ്ഞാൽ വിശ്വസിക്കുമോ എന്ന് ആലോചിച്ചു കൊണ്ടിരുന്നു, ഏതായാലും ഇതിന്റെ സത്യാവസ്ഥ അറിഞ്ഞേ മടങ്ങൂ എന്ന് മനസിലുറപ്പിച്ച് മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചു. അന്വേഷണം മുന്നോട്ടു കൊണ്ടു പോകാൻ തന്നെ തീരുമാനിച്ചു. ഞാൻ ബെഡ് റൂമിലേക്ക് പോന്ന് ഉറങ്ങാൻ വേണ്ടി ലൈറ്റ് അണച്ചു, അതാ വീണ്ടും വാട്ടർ ഡിസ്‌പെൻസറിൽനിന്നും കൂടുതൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കിക്കൊണ്ട് വെള്ളക്കുമിളകൾ മേൽപോട്ട് പൊങ്ങുന്നു.

facebook.com/hamza.mohammed

Latest News