അബുദാബി- യു.എ.ഇയില്‍ 1036 പേര് കൂടി രോഗമുക്തി നേടിയതോടെ കോവിഡ് അതിജീവിച്ചവരുടെ എണ്ണം 48,448 ആയി. രണ്ട് മരണം കൂടി സ്ഥിരീകരിച്ചതോടെ വെള്ളിയാഴ്ച വരെയുള്ള മരണസംഖ്യ 337 ആണ്.
പുതുതായി നടത്തിയ 48,000 പരിശോധനകളില്‍ 293 കോവിഡ് പോസിറ്റീവ് കേസുകള്‍ കണ്ടെത്തി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 56,422 ആണെന്നും യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.






