യു.എ.ഇയുടെ ചൊവ്വ ദൗത്യം 20 ന്

ദുബായ്- യു.എ.ഇയുടെ ചൊവ്വാദൗത്യമായ ഹോപ്പ് പ്രോബിന്റെ വിക്ഷേപണം ജൂലൈ 20ന്. യു.എ.ഇ സമയം ഉച്ചക്ക് 1.58ന് ജപ്പാനിലെ താനേഗാഷിമയില്‍നിന്നാണ് വിക്ഷേപണം. പ്രതികൂല കാലാവസ്ഥ മൂലം രണ്ടു തവണ മാറ്റി വച്ച ദൗത്യമാണ് വീണ്ടും കുതിപ്പിനൊരുങ്ങുന്നത്.
ഒരു അറബ് രാഷ്ട്രം നടത്തുന്ന ആദ്യത്തെ ചൊവ്വാ ദൗത്യമാണിത്. അമല്‍ (പ്രതീക്ഷ) എന്നാണ് ഉപഗ്രഹത്തിന് പേരിട്ടിട്ടുള്ളത്. മിസ്തുബിഷി ഹെവി ഇന്‍ഡസ്ട്രീസ് വികസിപ്പിച്ച എച്ച് 2 എ റോക്കറ്റാണ് ഉപഗ്രഹം വഹിച്ച് ആകാശത്തേക്ക് കുതിക്കുക.
രാഷ്ട്ര രൂപീകരണത്തിന്റെ 50-ാം വാര്‍ഷികമായ 2021 ഫെബ്രുവരിയില്‍ ഹോപ്പ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പെയ്‌സ് സെന്ററിലെ ശാസ്ത്രജ്ഞരാണ് ഹോപ്പ് പ്രോബ് വികസിപ്പിച്ചത്. യൂനിവേഴ്‌സിറ്റി ഓഫ് കോളറാഡോ ബൗള്‍ഡര്‍, അരിസോണ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റി, യൂനിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതിയുമായി സാക്ഷാത്കരിച്ചത്.

 

Latest News