Sorry, you need to enable JavaScript to visit this website.

ആ റെക്കോര്‍ഡിന് എന്തു സംഭവിക്കും? ഇന്നറിയാം

ലണ്ടന്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ കിരീടം 30 വര്‍ഷത്തിനു ശേഷം തിരിച്ചുപിടിച്ചെങ്കിലും പോയന്റ് റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ലിവര്‍പൂളിന് സാധിക്കുമോ? ഇന്ന് ആഴ്‌സനലുമായുള്ള കളിയില്‍ തീരുമാനമാവും. 2017-2018 ല്‍ നേടിയ 100 പോയന്റാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ പേരിലുള്ള റെക്കോര്‍ഡ്. മൂന്നു കളികള്‍ ശേഷിക്കെ ലിവര്‍പൂളിന് 93 പോയന്റുണ്ട്. യൂറോപ്പ ലീഗ് ബെര്‍ത്തെങ്കിലും നേടിയെടുക്കണമെങ്കില്‍ ആഴ്‌സനലിന് ഈ മത്സരം ജയിച്ചേ പറ്റൂ. ഇപ്പോള്‍ അവര്‍ ഒമ്പതാം സ്ഥാനത്താണ്.  
ഇറ്റാലിയന്‍ ലീഗില്‍ യുവന്റസ് ഇന്ന് സസൂലോയെ നേരിടും. തുടര്‍ച്ചയായ ഒമ്പതാം കിരീടത്തിലേക്കടുക്കുകയാണ് യുവന്റസ്. ഒരു മത്സരം കൂടുതല്‍ കളിച്ച അറ്റ്‌ലാന്റയാണ് രണ്ടാം സ്ഥാനത്ത്. യുവന്റസിന് ആറ പോയന്റ് പിന്നില്‍.
സ്‌പോര്‍ടിംഗ് ലിസ്ബണുമായി സമനിലയെങ്കിലും പാലിച്ചാല്‍ പോര്‍ചുഗലില്‍ പോര്‍ട്ടോക്ക് കിരീടം നേടാം. നിലവിലെ ചാമ്പ്യന്മാരായ ബെന്‍ഫിക്കയെക്കാള്‍ അഞ്ച് പോയന്റ് ലീഡുണ്ട് പോര്‍ടോക്ക്. വിറ്റോറിയ ഗ്വിമേറേസിനെ ബെന്‍ഫിക്ക 2-0 ന് തോല്‍പിച്ചതിനാലാണ് പോര്‍ടോയുടെ കിരീടധാരണം വൈകിയത്.

 

Latest News