ചാനല്‍ ബിഇന്നിന് സൗദിയില്‍ വിലക്ക്

റിയാദ് - ഖത്തര്‍ സ്‌പോര്‍ട്‌സ് ചാനല്‍ ബിഇന്നിന് സൗദിയില്‍ സ്ഥിരം വിലക്കേര്‍പ്പെടുത്തി. ചാനലിന്റെ ലൈസന്‍സ് റദ്ദാക്കി. 2017 മുതല്‍ സൗദിയില്‍ ചാനലിന്റെ സംപ്രേഷണങ്ങള്‍ക്ക് താല്‍ക്കാലിക വിലക്കുണ്ട്. 2016 ലെ യൂറോ കപ്പ് സംപ്രേഷണവുമായി ബന്ധപ്പെട്ട നടപടികള്‍ അന്വേഷിച്ച സൗദി അറേബ്യന്‍ ജനറല്‍ അതോറിറ്റി ഫോര്‍ കോംപറ്റിഷന്റേതാണ് തീരുമാനം. ചാനലിന് ഒരു കോടി സൗദി റിയാല്‍ പിഴയും വിധിച്ചിട്ടുണ്ട്.

Latest News