യുനൈറ്റഡിന്റെ സ്വപ്‌നം തകര്‍ത്ത് ഇഞ്ചുറി ടൈം ഗോള്‍

മാഞ്ചസ്റ്റര്‍ - ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റില്‍ ഗോള്‍വഴങ്ങിയതോടെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2-2 ന് സൗതാംപ്റ്റനുമായി സമനില വഴങ്ങി. ആദ്യ നാലില്‍ സ്ഥാനം പിടിക്കാനുള്ള സുവര്‍ണാവസരമാണ് യുനൈറ്റഡ് കളഞ്ഞുകുളിച്ചത്. അവര്‍ അഞ്ചാം സ്ഥാനത്തു തുടരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിലക്ക് സ്‌പോര്‍ട്‌സ് കോടതി നീക്കിയതോടെ ആദ്യ നാലിലെത്തിയില്ലെങ്കില്‍ യുനൈറ്റഡിന് അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കാനാവില്ല.
പകരക്കാരന്‍ മൈക്കിള്‍ ഒബഫെമിയാണ് അവസാന സെക്കന്റുകളില്‍ സൗതാംപ്റ്റന് സമനില നേടിക്കൊടുത്തത്. യുനൈറ്റഡിനും ലെസ്റ്ററിനും ഇപ്പോള്‍ തുല്യ പോയന്റാണ്. ലീഗിലെ അവസാന മത്സരം ഈ ടീമുകള്‍ തമ്മിലാണ്.

Latest News