യൂറോപ്യന്‍ ലീഗുകളില്‍ ഇന്ന് ആവേശപ്പോരാട്ടങ്ങള്‍

ലണ്ടന്‍ - തരംതാഴ്ത്തപ്പെട്ട നോര്‍വിച്ചിനെ തോല്‍പിച്ചാല്‍ ബുധനാഴ്ച ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ചെല്‍സിക്ക് മൂന്നാം സ്ഥാനം ഭദ്രമാക്കാം. ലിവര്‍പൂളിനും വുള്‍വര്‍ഹാംപ്റ്റനുമെതിരെ പ്രയാസകരമായ മത്സരങ്ങള്‍ ശേഷിക്കെ അവര്‍ എങ്ങനെയും ജയിക്കാന്‍ ശ്രമിക്കും. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയും ലെസ്റ്റിനെയുംകാള്‍ ഒരു പോയന്റ് മുന്നിലാണ് ചെല്‍സി.

നിലവിലെ ചാമ്പ്യന്മാരായ ബെന്‍ഫിക്കക്ക് വിറ്റോറിയ ഗ്വിമേറേസിനെ തോല്‍പിക്കാന്‍ സാധിച്ചില്ലെങ്കില്‍ പോര്‍ചുഗല്‍ ലീഗില്‍ പോര്‍ടൊ ചാമ്പ്യന്മാരാവും. മൂന്ന് റൗണ്ട് ശേഷിക്കെ പോര്‍ടോക്ക് എട്ട് പോയന്റ് ലീഡുണ്ട്.
തരംതാഴ്ത്തല്‍ മേഖലയിലുള്ള ബ്രേഷ്യയെ കീഴടക്കിയാല്‍ അറ്റ്‌ലാന്റക്ക് ഇറ്റാലിയന്‍ ലീഗില്‍ രണ്ടാം സ്ഥാനത്തെത്താം. കൊറോണ ദുരിതം ഏറ്റുവാങ്ങിയ ടീമുകളാണ് ബദ്ധവൈരികളായ ഈ ടീമുകള്‍.

 

Latest News