Sorry, you need to enable JavaScript to visit this website.

അണ്ടര്‍-17 വനിതാ ലോകകപ്പ് കാണികളില്ലാതെ നടത്തിയേക്കും

ന്യൂദല്‍ഹി - ഇന്ത്യ അടുത്ത വര്‍ഷം ആതിഥ്യമരുളുന്ന അണ്ടര്‍-17 വനിതാ ലോകകപ്പ് കാണികളില്ലാതെ നടത്തേണ്ടി വന്നേക്കുമെന്ന് എ.ഐ.എഫ്.എഫ്. ഈ വര്‍ഷം നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് അടുത്ത ഫെബ്രുവരിയിലേക്കാണ് നീട്ടിയിരിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ ക്യാമ്പ് ഓഗസ്റ്റില്‍ ഝാര്‍ഖണ്ഡില്‍ ആരംഭിക്കുമെന്ന് എ.ഐ.എഫ്.എഫ് അറിയിച്ചു. ഢാര്‍ഖണ്ഡില്‍ നിന്ന് ടീമില്‍ പത്തോളം കളിക്കാരുണ്ട്.
സീനിയര്‍ പുരുഷ ടീമിന് ഒക്ടോബറിലും നവംബറിലുമായി ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഖത്തറിനെയും അഫ്ഗാനിസ്ഥാനെയും നേരിടേണ്ടതുണ്ട്. ടീമിന്റെ ക്യാമ്പ് ഭുവനേശ്വറില്‍ നടത്തും.   

 

Latest News