പള്ളിപ്പുറം സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു

മസ്‌കത്ത്- ഒമാനിലെ ഇബ്രിയിലുണ്ടായ വാഹനാപകടത്തില്‍ തിരുവനന്തപുരം സ്വദേശി മരിച്ചു. തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി നടേശന്‍ (60) ആണ് മരണപ്പെട്ടത്. സൈക്കിളില്‍ കടയില്‍ പോയി മടങ്ങവെയാണു അപകടത്തില്‍ പെട്ടത്. തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 11 മണിയോടെ മരണപ്പെടുകയായിരുന്നു. രണ്ടു മക്കളില്‍ ഒരാള്‍ നാട്ടില്‍ ലീവില്‍ പോയിരിക്കുന്നു. ഒരു മകന്‍ ഒമാനിലുണ്ട്. സ്വകാര്യ സ്ഥാപനത്തില്‍ പെയിന്ററായി ജോലി ചെയ്തുവരികയായിരുന്നു.

 

Latest News