Sorry, you need to enable JavaScript to visit this website.

ധർമസ്ഥല: അപൂർവതകളുടെ ഗ്രാമം   

വീരേന്ദ്ര ഹെഗ്‌ഡെ

ഭക്തി എന്നത് അമിത ലാഭം കൊയ്യുന്ന കച്ചവടവും എല്ലാ സൗഹൃദ- സാഹോദര്യ ബന്ധങ്ങളും തകർക്കുന്ന അസഹിഷ്ണുതയുടെ മറുവാക്കുമാകുന്ന വർത്തമാന കാലത്ത്, ധർമസ്ഥല അതിൽ നിന്നും പാടെ വേറിട്ടു നിന്നുകൊണ്ട് തീർത്തും വ്യത്യസ്തമായ ഒരു മാതൃക കാണിക്കുന്നു.   

ജാതി-മത അസഹിഷ്ണുതകൾ പെരുകുകയും മനുഷ്യരെ മൃഗീയമായി കൊല്ലാൻ ആയുധങ്ങളേന്തുകയും ചെയ്യുന്ന പുതിയ കാലത്ത് അതിന് അപവാദമായി നിന്നുകൊണ്ട് സർവമത സൗഹൃദത്തിന് മുൻഗണന നൽകി നിലകൊള്ളുന്ന ഒരു മാതൃകാ ഗ്രാമം. ദക്ഷിണ കന്നഡ ജില്ലയിലെ ബൽത്തങ്ങാടി താലൂക്കിൽ പ്രസിദ്ധമായ നേത്രാവതി നദിക്കരയിലായി ശാന്തിയുടെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും നിറകുടമായി നിൽക്കുന്ന ഒരു ഗ്രാമം. അതാണ് ധർമസ്ഥല! പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ദാനധർമങ്ങൾ മൂല്യ ശ്രുതിയായി പുലർന്നുകൊണ്ട് അ പൂർവതകൾ അരങ്ങു വാഴുന്ന ഒരു അതിശയ ഗ്രാമം.
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ തീർഥാടന കേന്ദ്രങ്ങ ളിലൊന്നായി അറിയപ്പെടുന്ന മഞ്ചുനാഥേശ്വര ക്ഷേത്രമാണ് ധർമസ്ഥല ഗ്രാമ ത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം. മംഗലാപുരത്തു നിന്നും ഏതാണ്ട് 80 കിലോ മീറ്റർ ദൂരമുണ്ട് ഇവിടേക്ക്. കഷ്ടിച്ച് രണ്ടു മണിക്കൂർ ദൂരമുള്ള ബസ് യാത്ര. വിശ്വാസിയോ അവിശ്വാസിയോ, വലിയവനോ ചെറിയവനോ, പണക്കാരനോ പാവപ്പെട്ടവനോ, ഹിന്ദുവോ മുസ്‌ലിമോ ക്രിസ്ത്യാനിയോ ആരുമാകട്ടെ, ധർ മസ്ഥല സമഭാവേന നിങ്ങളെ സ്വാഗതം ചെയ്യുന്നു. ജാതി-മത-വർഗ ചിന്തക ൾക്ക് അവിടെ ഒരു പ്രസക്തിയുമില്ല. അതിനെല്ലാം അപ്പുറം മനുഷ്യനെ മനു ഷ്യനായി കാണാൻ പ്രേരിപ്പിക്കുന്ന ആദർശ ശുദ്ധിയാണ് അവിടുത്തെ പ്രഥമ വും പ്രധാനവുമായ പരിഗണന. 
സർവമത സൗഹൃദത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമാണ് ധർ മസ്ഥലയിലെ വിശ്വാസ പ്രമാണങ്ങളും ആചാര-അനുഷ്ഠാനങ്ങളും. ഇവിടെ എത്തുന്നവരെല്ലാം ക്ഷേത്രമൂർത്തിയായ മഞ്ചുനാഥേശ്വരന്റെ അതിഥികളാണ് എന്നാണ് സങ്കൽപം. അവർക്കവിടെ രണ്ടു നേരം ആഹാരവും തലചായ്ക്കാ നിടവും സൗജന്യമായി ലഭിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. രാവിലെ 11.30 മുതൽ 3.30 വരെ ഉച്ചയൂണു വിളമ്പും. രാത്രി 8.30 മുതൽ 12.00 വരെ അത്താഴ വും. ദിനംപ്രതി 10,000 ത്തിലധികം ആളുകൾക്ക് ഇങ്ങനെ അന്നദാനം നടത്തുന്നു എന്നാണ് കണക്ക്. ധർമസ്ഥല ഗ്രാമത്തിന് പുറത്തു നിന്നുമെത്തുന്ന നിർധനരായ കുറെ പേർ ക്ഷേത്രം വകയുള്ള ഈ സൗജന്യ ഭക്ഷണം കഴിച്ചു മാത്രം ജീവിച്ചു പോകുന്നു എന്നതും വസ്തുതയാണ്. അവർ ഏത് ജാതിക്കാരാണെന്നോ ഏത് മതക്കാരാണെന്നോ ആരും ശ്രദ്ധിക്കാറു പോലുമില്ല.


അന്നപൂർണ എന്നറിയപ്പെടുന്ന അതിവിശാലമായ ഊട്ടുപുരയിലാണ് ഭ ക്ഷണ വിതരണം നടക്കുന്നത്. കല്ല് അല്ലാതെ ഒരു കഷ്ണം പോലും മരം അ ന്നപൂർണയുടെ നിർമിതിക്ക് ഉപയോഗിച്ചിട്ടില്ല എന്ന് അവിടെ ഒരിടത്ത് രേഖ പ്പെടുത്തിയിട്ടുണ്ട.് ഒരേസമയം 3000 ത്തിലധികം പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഇടമാണ് ഈ ഊട്ടുപുര. എത്ര തിരക്കുണ്ടായാലും അവിടെ ഒച്ചയോ ബഹളമോ ഒന്നും ഉണ്ടാവാറില്ല. ഏതു തിരക്കിനിടയിലും കനത്ത നിശ്ശബ്ദത നിറയുന്ന ഒരിടം. ഓരോ ഭക്തനും അവിടെ തികഞ്ഞ അച്ചടക്കം പാലിക്കാൻ നിർബന്ധിതനാണ്. ഉപയോഗശൂന്യമായ പേപ്പറുകളോ തുണിയോ പാക്കറ്റുകളോ ഭക്ഷണ അവശിഷ്ടങ്ങളോ അവിടെ എവിടെയും അലസമായി കളയാൻ പാടില്ല എന്ന കർശന നിഷ്‌കർഷയുണ്ട്. ഇപ്പോൾ പ്ലാസ്റ്റിക് സാധനങ്ങൾക്കും വിലക്കുണ്ട്. അതിനാൽ തന്നെ ഭക്ഷണശാലയും പരിസരവും സദാ നല്ല വൃത്തിയോടെയും വെടിപ്പോടെയുമാണ് ഇരിക്കുന്നത്. 
അന്നപൂർണയിൽ ഭക്തർ നിശ്ചിത അകലത്തിൽ മുഖാമുഖം ഇരിക്കുന്ന രീതിയിലാണ് ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നത്. അവർക്ക് ഒരു പ്രത്യേക ഇനം ഇലകൾ ഈർക്കിളിൽ കോർത്തുണ്ടാക്കിയ വട്ടയില പ്ലേറ്റാണ് ആദ്യം നൽകുക (ഈ ഇല പ്ലേറ്റുകൾ ധർമസ്ഥല ഗ്രാത്തിലെ കുറെ കുടുംബങ്ങൾ കു ലത്തൊഴിലായി കണ്ട് വർഷങ്ങളായി നിർമിക്കുന്നവയാണ്. അതിൽ നിന്നും കിട്ടുന്ന കൂലിയാണ് അവരുടെ പ്രധാന വരുമാന മാർഗം) ഇലയിട്ടു കഴിഞ്ഞാ ൽ അതിന് പിന്നാലെ അടിയിൽ ചക്രങ്ങൾ ഘടിപ്പിച്ച വലിയ സ്റ്റീൽ വണ്ടിക ളിൽ ചോറും കറികളും എത്തുകയായി. പരിശീലനം കിട്ടിയ പരിചാരകർ വണ്ടിയുടെ ഇരുഭാഗത്തും നിലയുറപ്പിച്ച് യന്ത്രങ്ങൾ പോലെ ഒരു പ്രത്യേക താ ളത്തിൽ ഇലയിലേക്ക് ചോറും കറികളും വിളമ്പി വേഗത്തിൽ നീങ്ങുന്നത് കൗതുകമുള്ള കാഴ്ചയാണ്.  ആ സദ്യ അതീവ രുചികരമാണ് എന്ന് പറയാതെ വയ്യ.
ഭക്തർ ഊണു കഴിഞ്ഞ് എഴുന്നേറ്റാൽ എച്ചിൽ ഇലകൾ എടുത്തു മാറ്റു ന്നത് ക്ഷേത്രജീവനക്കാർ തന്നെയാണ്. പ്രത്യേകം നിർമിച്ച ചെറിയ കൈവണ്ടിയിൽ അവ ശേഖരിച്ച് അവർ അന്നപൂർണയുടെ ഒരറ്റത്തുളള വലിയ കുഴലിലേക്ക് നിക്ഷേപക്കുന്നു. കുഴലിലൂടെ അവ ചെന്നു വീഴുന്നത് താഴെ കാത്തു നിൽക്കുന്ന ടിപ്പർ ലോറികളിലാണ്. എച്ചിൽ ഇലകൾ ഒരു ലോറി നിറയുമ്പോഴേക്കും അടുത്ത ലോറി എത്തുകയായി. നിറച്ച ഇലകളുമായി ആ ടി പ്പർ ലോറികൾ അകലെയുള്ള കൃഷിയിടങ്ങളിലെ കമ്പോസ്റ്റ് നിർമാണ യൂനിറ്റുകളിലേക്കാണ് പോകുന്നത്. പിന്നീടത് ധർമസ്ഥലയുടെ തന്നെ അധീ നതയിലുള്ള കൃഷിയിടങ്ങളിൽ ജൈവ വളമായി ഉപയോഗിക്കുന്നു.
ക്ഷേത്രത്തിൽ പൂജാകർമങ്ങൾ നടത്തുന്നത് വൈഷ്ണവ പുരോഹിത രാണ്. അതേസമയം ക്ഷേത്രത്തിന്റെ പ്രധാന നടത്തിപ്പുകാരനായ മഠാധിപതി ആകട്ടെ ജൈനമതക്കാരനും. അതു തന്നെയാണ് അവിടുത്തെ മറ്റൊരു പ്ര ധാന പ്രത്യേകതയും. നിലവിലെ മഠാധിപതി പത്മവിഭൂഷൺ വീരേന്ദ്ര ഹെഗ് ഡെയാണ്. 1968 ഒക്‌ടോബർ 24 നാണ് അദ്ദേഹം മഠാധിപതിയായി സ്ഥാനമേ റ്റത്. ധർമസ്ഥല ഇന്നു കൈവരിച്ച എല്ലാ നേട്ടങ്ങൾക്കും പുരോഗതിക്കും പിന്നിൽ ഇദ്ദേഹത്തിന്റെ കഠിനമായ അധ്വാനത്തിന്റെയും കർശനമായ ചിട്ടവട്ട ങ്ങളുടെയും കൈയൊപ്പു പതിഞ്ഞിട്ടുണ്ട്. ഹെഗ്‌ഡെ കുടുംബം 20 തലമുറക ളായി ധർമസ്ഥലയുടെ പരിപാലകരാണ് എന്നു കരുതപ്പെടുന്നു.
ധർമാധികാരി, ധർമദൈവം, മഠാധിപതി എന്നിങ്ങനെ വീരേന്ദ്ര ഹെഗ്‌ഡെക്ക് നാട്ടുകാർ നൽകിയ വിശേഷണങ്ങൾ ഏറെയാണ്. അസാധാരണ മായ കഴിവുകളും സംഘടനാ പാടവവും ഭരണ നൈപുണ്യവും പ്രായോഗിക ബുദ്ധിയും ക്രാന്തദർശിത്വവും ഉള്ള ആളാണ് ഇദ്ദേഹം. അതിനൊപ്പം തന്നെ നൻമയും ദീനാനുകമ്പയും സേവന തൽപരതയും ആ വ്യക്തിത്വത്തിന് മാറ്റ് കൂട്ടുന്നു. ഹെഗ്‌ഡെ എന്നത് സ്ഥാനപ്പേരോ ജാതിപ്പേരോ ഒന്നുമല്ല. മുതിർന്ന ആൾ എന്നാണ് അതിനർഥം. ശരിയാണ്. അതിന്റെ സർവ പക്വതയോടും പാ കതയോടും ഉത്തരവാദിത്ത ബോധത്തോടും കൂടിയാണ് അദ്ദേഹം ധർമസ്ഥല യെ സേവിക്കുന്നതും നിയന്ത്രിക്കുന്നതും.
ഭക്തി എന്നത് അമിത ലാഭം കൊയ്യുന്ന കച്ചവടവും എല്ലാ സൗഹൃദ- സാഹോദര്യ ബന്ധങ്ങളും തകർക്കുന്ന അസഹിഷ്ണുതയുടെ മറുവാക്കുമാ കുന്ന വർത്തമാന കാലത്ത്, ധർമസ്ഥല അതിൽ നിന്നും പാടെ വേറിട്ടു നിന്നു കൊണ്ട് തീർത്തും വ്യത്യസ്തമായ ഒരു മാതൃക കാണിക്കുന്നു. സ്വാർഥ താൽ പര്യങ്ങളോ പണക്കൊതിയോ സ്വജനപക്ഷപാതമോ രാഷ്ട്രീയ ചായ്‌വോ ഇ ല്ലാതെയാണ് വീരേന്ദ്ര ഹെഗ്‌ഡെ ധർമസ്ഥലയെ നയിക്കുന്നത് എന്നതാണ് അതിന് കാരണം. തുറന്ന മനസ്സും തികഞ്ഞ മതസഹിഷ്ണുതയും ധർമസ്ഥ ലയുടെ പൊതു അഭിവൃദ്ധിയും മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അതു കൊണ്ടു തന്നെ പാർട്ടികളുടെയോ മതത്തിന്റെയോ ഭരണകൂടങ്ങളുടെയോ ഇ ടപെടൽ ഒരു നിലയിലും ധർമസ്ഥലയിൽ ഉണ്ടാകാൻ അദ്ദേഹം അനുവദിക്കു ന്നില്ല.
ജനാധിപത്യ സംവിധാനവും അതിന് അനുസൃതമായ ഭരണകൂടവും ഉള്ള ഒരിടത്ത്, ഇങ്ങനെ ഒരാൾക്ക് ഒരു നേതൃത്വസ്ഥാനം അലങ്കരിക്കാൻ കഴി യുമോ എന്ന സംശയം സ്വാഭാവികമായും നമുക്കുണ്ടാകാം. ഒരു വ്യക്തിയിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് ഒരു ഗ്രാമവും ആ ഗ്രാമത്തിന്റെ സർവതോമുഖമായ പുരോഗതി മാത്രം ലക്ഷ്യമാക്കി ആ വ്യക്തിയും ജീവിക്കുമ്പോൾ ഇത് സാധ്യമാകും എന്ന് തന്നെയാണ് അതിനുത്തരം. അഥവാ നമ്മുടെ ഭരണ കൂടങ്ങൾക്ക് കഴിയാത്തതു പലതും വീരേന്ദ്ര ഹെഗ്‌ഡെ എന്ന വ്യക്തിക്ക് ക ഴിയുന്നു എന്നിടത്താണ് ഒരു ഗ്രാമം മുഴുവൻ അദ്ദേഹത്തിന് പിന്നിൽ ഉപാധി കളൊന്നുമില്ലാതെ അണിചേരുന്നതിന് കാരണവും.


ഒരു ഉദാഹരണം കൊണ്ടിത് വ്യക്തമാക്കാം. സ്ത്രീധനം എന്ന സാമൂഹ്യ ദുരാചാരത്തെ നിയമം മൂലം നിരോധിച്ച രാജ്യമാണ് ഇന്ത്യ. എന്നിട്ട് ഇ ന്ത്യയിൽ സ്ത്രീധനത്തിന്റെ കൊടുക്കൽ വാങ്ങലുകൾ നടക്കുന്നില്ലേ? ഉണ്ട്. സ്ത്രീധനം നൽകാനില്ലാതെ വിവാഹം നടക്കാതെ പോയ എത്രയോ സംഭ വങ്ങൾ പിന്നീടും ഉണ്ടായിട്ടുണ്ട്. അതിനൊരു മാറ്റം എന്ന നിലയിലാണ് വീ രേന്ദ്ര ഹെഗ്‌ഡെ ധർമസ്ഥലയിൽ സമൂഹ വിവാഹം സംഘടിപ്പിച്ചത്. 1972 ൽ ആരംഭിച്ച ആദ്യ സംരംഭത്തിൽ 88 പെൺകുട്ടികളാണ് സുമംഗലികളായത്. 
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടിക ളെ ജാതി-മത-രാഷ്ട്രീയ പരിഗണനകളില്ലാതെ കണ്ടെത്തിയാണ് സമൂഹ വി വാഹത്തിൽ പങ്കെടുപ്പിക്കുന്നത്. വർഷാവർഷം നൂറുകണക്കിന് നിർധന കു ടുംബത്തിലെ യുവതീ യുവാക്കൾക്കാണ് അദ്ദേഹത്തിന്റെ കാർമികത്വത്തിൽ നടക്കുന്ന സമൂഹ വിവാഹത്തിൽ മംഗല്യ ഭാഗ്യം ലഭിക്കുന്നത്. 
പങ്കെടുക്കുന്നവരുടെ ആചാരാനുഷ്ഠാനങ്ങൾ എന്താണോ അതിന് അനുസൃതമായ വിവാഹ ചടങ്ങുകളും നടത്തുന്നു. വിവാഹ ദിവസം വധൂ-വരൻമാർക്ക് അണിയാനുള്ള വസ്ത്രവും മംഗല്യസൂത്രവും അന്നേ ദിവസത്തെ ഉച്ചക്ഷണവും ക്ഷേത്രം വക സൗജന്യമാണ്. ഇക്കാലയളവിൽ ഏതാണ്ട് 20,000 ത്തോളം കല്യാണങ്ങൾ അങ്ങനെ നടത്തപ്പെട്ടിട്ടുണ്ട്. 
ധർമസ്ഥല ഗ്രാമത്തിലെ ചെറിയ കുടുംബ പ്രശ്‌നങ്ങൾ, അതിർത്തി ത ർക്കങ്ങൾ, കൈാങ്കളികൾ എന്നിവ പറഞ്ഞു പരിഹരിച്ച് രമ്യമായി തീർപ്പുകൾ കൽപിക്കുന്ന നീതിപീഠവും വീരേന്ദ്ര ഹെഗ്‌ഡെ ആണ്. പ്രതിക്കും പരാതി ക്കാരനും ഇവിടെ ന്യായാധിപന്റെ മുന്നിൽ തുറന്നു സംസാരിക്കാനുള്ള സന്ദ ർഭം ലഭിക്കുന്നു. ഇരുഭാഗത്തിന്റെയും പരാതി കേട്ട ശേഷം അദ്ദേഹം ന്യായമായ ഒരു ഒത്തുതീർപ്പ് വ്യവസ്ഥ മുന്നോട്ടു വെക്കുന്നു. വാദിയും പ്രതിയും അതിൽ സന്തുഷ്ടരായി കൈകൊടുത്തു പിരിയുന്നതാണ് പതിവ്. വർഷങ്ങളായി പോലീസ് കേസുകൾ ഏറ്റവും കുറവു രേഖപ്പെടുത്തുന്ന ഇന്ത്യൻ ഗ്രാമങ്ങളിലൊന്നാണ് ധർമസ്ഥല എന്നതും ശ്രദ്ധേയം. അത് വീരേന്ദ്ര ഹെഗ്‌ഡെ എന്ന ഒറ്റയാന്റെ കാര്യപ്രാപ്തിക്ക് മികച്ച ഉദാഹരണമാണ്. 
സ്‌കൂളുകൾ, സംസ്‌കൃതം, എൻജിനീയറിംഗ്, ദന്തൽ, നിയമം, ആയുർ വേദം, വൈദ്യശാസ്ത്രം, യോഗ തുടങ്ങിയവക്കായുള്ള കോളേജുകൾ ഉൾപ്പെ ടെ 35 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ വിരേന്ദ്ര ഹെഗ്‌ഡെയുടെ മേൽനോട്ടത്തിൽ നടക്കുന്നുണ്ട്. കൂടാതെ ധർ മാശുപത്രികൾ, മെഡിക്കൽ കോളേജുകൾ, ആയുർവേദ ആശുപത്രികൾ, പ്ര കൃതി ചികിത്സാലയങ്ങൾ, യോഗാ പരിശീലന കേന്ദ്രങ്ങൾ എന്നിവയും പ്രവ ർത്തിക്കുന്നു. ജാതി-മതങ്ങൾക്കതീതമായാണ് എല്ലായിടത്തും ലഭിക്കുന്ന പ രിഗണന. അത് ഉറപ്പാക്കുന്നതിൽ വീരേന്ദ്ര ഹെഗ്‌ഡെ വിട്ടുവീഴ്ചയില്ലാതെ ശ്രദ്ധിക്കുന്നുണ്ട്. വിദൂര ഗ്രാമങ്ങളിലും മലയോര മേഖലകളിലും അടിയന്തര വൈദ്യസഹായമെത്തിക്കാൻ മൊബൈൽ മെഡിക്കൽ യൂനിറ്റുകൾ സദാ സ ന്നദ്ധരായി ധർമസ്ഥലയിൽ നിലയുറപ്പിക്കുന്നു.
പഠനത്തിനും ചികിത്സക്കും ന്യായമായ പണം മാത്രം വാങ്ങുക എ ന്നതാണ് ഈ സ്ഥാപനങ്ങൾ അനുവർത്തിക്കുന്ന നയം. പണമില്ലാത്തവർ ക്കും പാവപ്പെട്ടവർക്കും സൗജന്യ വിദ്യാഭ്യാസവും ചികിത്സാ ചെലവുകളും ലഭിക്കാനുള്ള സാഹചര്യവുമുണ്ട്. പഠനത്തിനും ജോലിക്കും ഈ സ്ഥാപന ങ്ങളിൽ ഒരാളുടെ യോഗ്യത മാത്രമാണ് മാനദണ്ഡം. ഏതെങ്കിലും രാഷ്ട്രീ യ പാർട്ടികകളുടെയോ ജാതി-മത മുഖ്യരുടെയോ ശുപാർശയോ ഒന്നും പ രിഗണിക്കപ്പെടുന്നില്ല. വൻതുക കോഴ കൊടുത്ത് സീറ്റോ ജോലിയോ തര പ്പെടുത്താമെന്ന ധാരണയും അവിടെ തകിടം മറിയുന്നു. ഇതൊക്കെ കാര്യ ക്ഷമതയോടെ ഉറപ്പു വരുത്താൻ വീരേന്ദ്ര ഹെഗ്‌ഡെ എല്ലായ്‌പോഴും കണ്ണും തുറന്നിരുന്ന് കാര്യങ്ങൾ വീക്ഷിക്കുന്നു. നമ്മുടെ ജനാധിപത്യ വ്യവസ്ഥിതി യിൽ അതിനെ നോക്കുകുത്തിയാക്കും വിധമുള്ള ഈ വ്യക്തിപ്രഭാവം പല പ്പോഴും അവിശ്വസനീയമായി തോന്നാം. പക്ഷേ, ധർമസ്ഥല അദ്ദേഹത്തിൽ സമ്പൂർണമായി വിശ്വാസം അർപ്പിക്കുന്നു എന്നതാണ് നേര്. ധർമസ്ഥലയിൽ നിന്ന് തിരിച്ചു പോരുമ്പോൾ മനസ്സിൽ ഉയരുന്ന ഒരേയൊരു ചോദ്യം ഇതാണ്- എന്നാണ് നമുക്കിങ്ങനെ ഒരു ഗ്രാമം ഉണ്ടാവുക?

 

Latest News